ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മ​ര​ണം : യുഡിഎ​ഫ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ഇ​ന്ന്
Tuesday, September 29, 2020 12:04 AM IST
മ​ഞ്ചേ​രി : ന​വ​ജാ​ത ശി​ശു​ക്ക​ളാ​യ ഇ​ര​ട്ട കു​ട്ടി​ക​ള്‍ മ​രി​ക്കാ​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ്് മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ഇ​ന്ന് രാ​വി​ലെ 11 ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ റ​ഷീ​ദ് പ​റ​മ്പ​ന്‍ അ​റി​യി​ച്ചു.
മാ​ര്‍​ച്ച് ജി​ല്ലാ മു​സ്ലീം ലീ​ഗ് പ്ര​സി​ഡ​ണ്ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ണ്ട് വി ​വി പ്ര​കാ​ശ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഒ​രു കോ​വി​ഡ് ആ​ശു​പ​ത്രി കൂ​ടി അ​നി​വാ​ര്യമെന്ന്

മ​ഞ്ചേ​രി : മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്റ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പൂ​ര്‍​ണ്ണ​മാ​യും കൊ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കി​യ​താ​ണ് നി​ല​വി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്നും ജി​ല്ല​യി​ല്‍ മ​റ്റൊ​രു കൊ​വി​ഡ് ആ​ശു​പ​ത്രി കൂ​ടി സ്ഥാ​പി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം പി ​ശ​ശി. സം​സ്ഥാ​ന​ത്ത് ജി​ല്ല​യി​ല്‍ മാ​ത്ര​മാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പൂ​ര്‍​ണ്ണ​മാ​യും കൊ​വി​ഡി​നാ​യി മാ​റ്റി​യ​ത്.