വൃ​ക്കരോ​ഗി​ക്ക് ഗാ​നോ​ത്സ​വം കൂ​ട്ടാ​യ്മ​യു​ടെ കൈ​ത്താ​ങ്ങ്
Tuesday, September 29, 2020 12:02 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഗാ​നോ​ത്സ​വം സം​ഗീ​ത കൂ​ട്ടാ​യ്മ തെ​രു​വോ​ര​ങ്ങ​ളി​ൽ സം​ഗീ​തം ആ​ല​പി​ച്ച് ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മേ​ലേ​തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ കോ​ങ്ങാ​ട് എ​ന്ന​യാ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശു​പ​ത്രി ചെ​ല​വി​ലേ​ക്കാ​യി നാ​ലു​ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്ത് കൈ​ത്താ​ങ്ങാ​യി. ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഫ​ണ്ട് കൈ​മാ​റി. സാ​ഹി​ത്യ​കാ​ര​ൻ വി​ജ​യ​ൻ ക​രു​വാ​ര​കു​ണ്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
ഗാ​നോ​ത്സ​വം കോ-​ഓ​ഡി​നേ​റ്റ​ർ ശ​ശി തേ​ക്കി​ൻ​കാ​ട്ടി​ൽ. പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ.​സെ​ക്ര​ട്ട​റി അ​ലി . അ​ഭി​ലാ​ഷ്.​ഷൈ​ജു,ബൈ​ജു, ഹാ​രീ​സ്,സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.