വ​ട​പു​റ​ത്ത് അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം
Tuesday, September 29, 2020 12:02 AM IST
നി​ല​മ്പൂ​ർ : മ​മ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ട​പു​റം തോ​ണ​ക്ക​ര ഷാ​ജു ജോ​സ​ഫി​ന്‍റെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. നി​ല​മ്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
ശ​നി​യാ​ഴ്ച രാ​ത്രി ഷാ​ജു ജോ​സ​ഫും കു​ടും​ബ​വും കോ​ഴി​ക്കോ​ട്ടു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു, ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.​പാ​ര പോ​ലു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ​ത്. വീ​ട്ടി​ലെ മു​ഴു​വ​ൻ മു​റി​ക​ളി​ലും ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​ക​ളും മേ​ശ​ക​ളും തു​റ​ന്നി​ട്ട് വ​സ്ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും മ​റ്റും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ​ണ​വും സ്വ​ർ​ണ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല, അ​തി​നാ​ൽ കാ​ര്യ​മാ​യി ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ല,
തേ​ക്കി​ന്‍റെ വാ​തി​ലാ​ണ് ത​ക​ർ​ത്ത​ത്. സ​മീ​പ​ത്ത് വീ​ടു​ക​ൾ ഇ​ല്ലാ​ത്ത​തും മോ​ഷ്ടാ​വി​നു തു​ണ​യാ​യി, നി​ല​മ്പൂ​ർ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
ഡി​വൈ​എ​സ്പി മോ​ഹ​ന​ച​ന്ദ്ര​നും മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​യി​രു​ന്നു, ഒ​രാ​ഴ്ച മു​ൻ​പ് ഷാ​ജു തോ​മ​സി​ന്‍റെ അ​യ​ൽ വാ​സി​യാ​യ പ​ള്ളി​ക്ക​തൊ​ടി​ക ഷൗ​ക്ക​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ഗി​യ​റു​ള്ള സൈ​ക്കി​ൾ മോ​ഷ​ണം പോ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ല​മ്പൂ​ർ മി​ൽ​മ പ്ലാ​ന്‍റി​ന് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു