അ​ൽ​ശി​ഫ ഗ്രൂ​പ്പി​ന്‍റെ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കീ​ഴാ​റ്റൂ​രി​ൽ തു​ട​ങ്ങി
Tuesday, September 29, 2020 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും പ്ര​ഫ​ഷ​ണ​ൽ
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന അ​ൽ​ശി​ഫ ഗ്രൂ​പ്പി​ന്‍റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പു​തി​യ സം​രം​ഭ​മാ​യ അ​ൽ​ശി​ഫാ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ്ആ​ൻ​ഡ് സ​യ​ൻ​സി​ന്‍റെ ഉ​ദ്‌​ഘാ​ട​നം എം. ​ഉ​മ്മ​ർ എം​എ​ൽ എ ​നി​ർ​വ​ഹി​ച്ചു.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ട് കൂ​ടി കീ​ഴാ​റ്റൂ​രി​ൽ​മു​പ്പ​തേ​ക്ക​റി​ല​ധി​കം വ​രു​ന്ന കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന ബി​കോം ഫി​നാ​ൻ​സ്, ബി​കോം ടാ​ക്സേ​ഷ​ൻ, ബി ​എ ഫ​ങ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ്,ബി ​എ ഇ​ക്ക​ണോ​മി​ക്സ്, എ​ന്നീ കോ​ഴ്സു​ക​ൾ​ക്കു പു​റ​മേ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വും അ​ഭി​രു​ചി​യും മ​നസി​ലാ​ക്കി മി​ക​ച്ച പ്ര​ഫ​ഷ​ണ​ലു​ക​ളാ​ക്കു​ന്ന​ന​തി​നാ​യി വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളും ഇ​വി​ടെ​യു​ണ്ട്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഡി​ജി​റ്റ​ൽ ക്ലാ​സ് റൂ​മു​ക​ൾ, ലൈ​ബ്ര​റി , കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ,കം​പ്യൂ​ട്ട​ർ ലാ​ബ്, മ​ൾ​ട്ടി​പ​ർ​പ്പ​സ് ഓ​ഡി​റ്റോ​റി​യം, പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ഹോ​സ്റ്റ​ൽ സൗ​ക​ര്യം, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ, മി​ക​ച്ച ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​ന​ങ്ങ​ൾ , ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ എ ന്നി വയും പഠനമികവിനും ക​ലാ- കാ​യി​ക മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്കും പ്ര​ത്യേ​കം സ്കോ​ള​ർ​ഷി​പ്പു​ക​ളും ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ക്ക​ഡേ​മി​ക് കൗ​ൺ​സി​ൽ അം​ഗ​വും എം ​ഇ എ​സ് മ​മ്പാ​ട് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ: ​പി. കെ. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മി​ക​ച്ച അ​ധ്യാ​പ​ക​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ശി​ഫാ മെ​ഡി​കെ​യ​ർ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി. ഉ​ണ്ണീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കീ​ഴാ​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം .​പ്ര​സീ​ത , ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് പി. ​ഹം​സ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​സാ​ർ മാ​സ്റ്റ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റാ​ഫി, സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ, കൃ​ഷി ഓ​ഫീ​സ​ർ റ​ഹ്‌​മ​ത്തു​ള്ള, പ്രി​ൻ​സി​പ്പ​ൽ ഡോ . ​പി. കെ.​ബാ​ബു, ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​സു​ഹൈ​ൽ ഹം​സ, മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ അ​ബ്ദു​ള്ള ഫാ​സി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.