പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Sunday, September 27, 2020 11:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ, പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി ന​ട​ത്താ​നു​ള്ള ട്രൂ ​നാ​റ്റ് മെ​ഷി​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ട് ഒ​രു മാ​സ​മാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് വ്യാ​പ​നം ദി​നം പ്ര​തി വ​ർ​ധി​ക്കു​ന്പോ​ളും മെ​ഷീൻ സ്ഥാ​പി​ക്കാ​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രെ​യും ഒ​രു​ക്കാ​നും ഇ​തു​വ​രേ​യും ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​യി​ട്ടി​ല്ല.
അ​തു കാ​ര​ണം ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ കോ​വി​ഡ് പ​രി​ശോ​ധ​നാ യ​ന്ത്രം ഉ​പ​യോ​ഗി​ക്കാ​നാ​വാ​തെ പൊ​ടി​പി​ടി​ച്ചു കി​ട​ക്ക​യാ​ണ്. ജി​ല്ല​യി​ലെ മ​റ്റു ജി​ല്ലാ ആ​ശു​പ​ത്രി​ക​ളിൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സം കൂ​ടാ​തെ ന​ട​ക്കു​ന്നു​ണ്ട്. പെ​രി​ന്ത​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ബ്ല​ഡ് ബാ​ങ്കി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. ഒ​രാ​ളു​ടെ പ​രി​ശോ​ധ​ന​ക്ക് 1500 രൂ​പ ചാ​ർ​ജും അ​നു​ബ​ന്ധ ചെ​ല​വു​ക​ളാ​യി 300 രൂ​പ​യും അ​ട​ക്കം 1800 രൂ​പ​ ന​ൽ​കി​യാ​ലെ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​വൂ. ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് പാ​വ​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എം​എ​ൽ​എ 15 ല​ക്ഷം രൂ​പം വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ത് ഇ​തു​വ​രെ​യും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ട്. ആ​ശു​പ​ത്രിയു​ടെ എ​ച്ച്എം​സി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രു​ന്ന​ത്. ഫ​ണ്ടി​ന്‍റെ കു​റ​വു കാ​ര​ണം അ​ധി​കം പേ​രെ​യും പി​രി​ച്ചു​വി​ട്ടു. നി​ല​വി​ലു​ള്ള​വ​ർ​ക്ക് ശ​ന്പ​ളം കി​ട്ടി​യി​ട്ട് മൂ​ന്നു മാ​സ​മാ​യി. തു​ച്ഛ​മാ​യ ശ​ന്പ​ളം ല​ഭി​ക്കു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മാ​ര​ക​മാ​യ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കി​ട​യി​ലും രാ​പ​ക​ലി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ​ക്കും ശ​ബ​ളം ല​ഭി​ക്കു​ന്നി​ല്ല. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​എം​ഒ ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​യി. പ​ക​രം ആ​ർ​എം​ഒ താ​ൽ​കാ​ലി​ക ചു​മ​ത​ല​യി​ലാ​ണ്. ഇ​എ​ൻ​ടി ഡോ​ക്ട​ർ ഇ​ല്ലാ​താ​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു.​കാ​ൻ​സ​ർ രോ​ഗ വി​ദ​ഗ്ധ പ്ര​സ​വാ​വ​ധി​യിലാ​ണ്. പ​ക​രം നി​ല​ന്പൂ​രി​ലു​ള്ള ഡോ​ക്ട​ർ കു​റ​ച്ചു ദി​വ​സം വ​ർ​ക്കിം​ഗ് അ​റേ​ഞ്ച് മെ​ന്‍റിൽ വ​ന്നി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും ഇ​ല്ലാ​താ​യി.
ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​യു​ള്ള സു​പ്ര​ണ്ടും പോ​വാ​ൻ ത​യാ​റെ​ടു​ത്ത് നി​ൽ​ക്കു​ന്നു. അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ൽ സൂ​പ്ര​ണ്ടും ഇ​ല്ലാ​താ​വും. ആ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത അ​നാ​ഥാ​വ​സ്ഥ​യി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി.കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോളജിൽ രോ​ഗി​ക​ളു​ടെ തി​ര​ക്കേ​റു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മാ​തൃ ശി​ശു വാ​ർ​ഡ് കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.