പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​ക്ക് സ്ഥ​ലം​മാ​റ്റം
Sunday, September 27, 2020 11:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പോ​ലീ​സ് സ​ബ്ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​ക്ക് സ്ഥ​ലം​മാ​റ്റം. പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് എ​സ്ഐ സി.​കെ.​നൗ​ഷാ​ദി​ന് സ്ഥ​ല​മാ​റ്റ​മാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​യി​ൽ 11 ടി​പ്പ​ർ ലോ​റി​ക​ൾ സം​ഘം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
വൈ​കീ​ട്ടോ​ടെ​യാ​ണ് സ്ഥ​ല​മാ​റ്റ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. കാ​ളി​കാ​വി​ൽ നി​ന്നും ര​ണ്ടു​മാ​സം മു​ൻ​പാ​ണ് നൗ​ഷാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി​യ​ത്. മാ​ല​പൊ​ട്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​ക​ളെ പി​ടി​ച്ച് ശ്ര​ദ്ധ​നേ​ടി. പു​തി​യ വ​നി​താ എ​സ്ഐ വി.​ഹേ​മ​ല​ത​യെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.