പ​ട്ടി​ക്കാ​ട് ഹൈ​സ്കൂ​ളി​ൽ 32 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
Sunday, September 27, 2020 11:24 PM IST
പ​ട്ടി​ക്കാ​ട്: ഗ​വ.​ഹ​യ​ർ’​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 32 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ അ​നു​വ​ദി​ച്ചു. ജി​ല്ല​ക്ക് മു​ഴു​വ​ൻ മാ​തൃ​ക​യാ​വു​ന്ന ഒൗ​ഷ​ധ ഉ​ദ്യാ​ന നി​ർ​മാ​ണ​മാ​ണ് ഇ​തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി. 7.50 ല​ക്ഷം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ 10 മ​ണി​ക്ക് ഒൗ​ഷ​ധ ഉ​ദ്യാ​ന​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ക്കും.
സ്കൂ​ളി​ലെ യു​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​സ്ബ​സ് റ്റോ​സ് മേ​ഞ്ഞ കെ​ട്ടി​ടം ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി ജി​യോ റൂ​ഫ് മെ​റ്റ​ൽ​ഷീ​റ്റ് മേ​ഞ് സീ​ലിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കും.10 ല​ക്ഷം രൂ​പ ഇ​തി​നാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ൽ ലൈ​ബ്ര​റി ഹാ​ൾ നി​ർ​മി​ക്കു​വാ​നാ​ണ് 10 ല​ക്ഷം.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ സ്റ്റാ​ഫ് റൂം ​ഫ​ർ​ണി​ഷിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കു​വാ​നാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.