ക്വാ​റി​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന, 11 ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​കൂ​ടി
Saturday, September 26, 2020 11:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ​ബ് ഡി​വി​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ, ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ പോ​ലീ​സ് സം​ഘം മി​ന്ന​ൽ​പ​രി​ശോ​ധ​ന ന​ട​ത്തി. വ​ണ്ടൂ​രി​ലെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ നി​ന്നും ജി​യോ​ള​ജി പാ​സ് ഇ​ല്ലാ​തെ ലോ​ഡ് ക​യ​റ്റി വ​ന്ന 11 ടി​പ്പ​ർ ലോ​റി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ സ്ഫോ​ട​നം ന​ട​ത്തു​ന്ന നി​ര​വ​ധി​പേ​ർ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി പോ​ലീ​സി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ൾ​ക്കെ​തി​രെ​യും, ലൈ​സ​ൻ​സു​ള്ള ക്വാ​റി​ക​ൾ ലൈ​സ​ൻ​സി​ന് വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ൽ ലൈ​സ​ൻ​സു​ള്ള ക്വാ​റി​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി ഹേ​മ​ല​ത അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​തി​നു പി​ന്നി​ൽ അ​നി​യ​ന്ത്രി​ത​മാ​യി ന​ട​ത്തു​ന്ന ഖ​ന​ന​മെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ടുണ്ടാ​യി​രു​ന്നു.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി ലോ​ല​പ്ര​ദേ​ശം സോ​ണ്‍ ഒ​ന്ന്, ര​ണ്ട് മേ​ഖ​ല​ക​ളി​ൽ ഖ​ന​നം നി​രോ​ധി​ക്ക​ണ​മെ​ന്നും ലൈ​സ​ൻ​സു​ള്ള ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

സോ​ണ്‍ മൂ​ന്നി​ൽ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ ഖ​ന​നം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ൽ പോ​ലും ക്വാ​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.