ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം
Saturday, September 26, 2020 11:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബി​ജെ​പി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രെ എ​ഐ​സി​സി യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എം.​സ​ക്കീ​ർ ഹു​സൈ​ൻ ബി​ല്ല് ക​ത്തി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​ക​ർ ഷ​ക​ബി​ല്ലി​നെ​തി​രെ വ​ന്പി​ച്ച ജ​ന​രോ​ഷം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക​യും ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് വ​ലി​യ സ​മ​ര​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ര​ത്തി​ൽ ടി.​കെ.​രാ​ജേ​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​യു​ക​യും ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ൻ​വ​ർ വ​ലി​യ​ങ്ങാ​ടി ആ​ധ്യ​ക്ഷം വ​ഹി​ക്കു​ക​യും ചെ​യ്തു. യു​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി, ദി​നേ​ശ് ക​ണ​ക്ക​ഞ്ചേ​രി, ജാ​ബി​ർ, ബെ​ന്നി​ച്ച​ൻ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ.​ജെ,റി​യാ​സ്, ഷ​ഫീ​ഖ്, പ്ര​ഭാ​ക​ര​ൻ, അ​ലി ചേ​രി​യി​ൽ, ഹ​രീ​ഷ് തോ​ട്ട​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ജ​ന​ദ്രോ​ഹ ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് താ​ഴെ​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ഴേ​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും പൊ​തു​യോ​ഗ​വും ന​ട​ത്തി. യോ​ഗം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഓ​ങ്ങ​ല്ലൂ​ർ ഹ​മീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.