സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം: 50 കു​ടും​ബ​ങ്ങ​ളു​ടെ വ​ഴി ത​ട​സ​പ്പെ​ടു​മെ​ന്ന്
Friday, September 25, 2020 11:25 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് പു​ൽ​വെ​ട്ട ജി​എ​ൽ​പി സ്കൂ​ളി​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന​തോ​ടെ അ​ൻ​പ​തോ​ളം വീ​ടു​ക​ളി​ലേ​ക്ക് വ​ഴി​യി​ല്ലാ​താ​കു​മെ​ന്ന് പ​രാ​തി. മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം നി​ല​ന്പൂ​ർ താ​ലൂ​ക്ക് സ​ർ​വേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ർ​വേ​യി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി സ്കൂ​ൾ വ​ക സ്ഥ​ല​ത്താ​ണ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.
34 വ​ർ​ഷം മു​ൻ​പാ​ണ് പു​ൽ​വെ​ട്ട ജി​എ​ൽ​പി സ്കൂ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി 1.60 ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​ത്.
ഇ​വി​ടെ സ്ഥ​ലം വാ​ങ്ങു​ന്ന​തി​നു മു​ൻ​പും പി​ൻ​പു​മാ​യി നി​ര​വ​ധി വീ​ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. എ​ന്നാ​ൽ സ്കൂ​ളി​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യു വ​കു​പ്പ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ 50 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഇ​തു​വ​രെ ആ​ശ്ര​യി​ച്ചി​രു​ന്ന വ​ഴി സ്കൂ​ളി​ന്‍റെ അ​ധീ​ന​ത​യി​ൽ ഉ​ള്ള​താ​ണ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് കു​ടും​ബ​ങ്ങ​ൾ വെ​ട്ടി​ലാ​യ​ത്. ഇ​ത്ര​യും വീ​ടു​ക​ളി​ലേ​ക്കെ​ത്താ​ൻ മ​റ്റു വ​ഴി​ക​ൾ ഇ​ല്ലാ എ​ന്ന​തും സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി, ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്താ​ൻ അ​ട​ച്ചി​ട്ട പ്ര​തീ​തി​യാ​ണ് ഇ​വി​ടു​ത്തു​കാ​ർ​ക്കു​ണ്ടാ​വു​ക.
ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ലു​ള്ള സ്ഥ​ല​ത്ത് ചു​റ്റു​മ​തി​ൽ വ​രു​ന്ന​തോ​ടെ കാ​ൽ ന​ട​യ്ക്കു​ള്ള സൗ​ക​ര്യം പോ​ലും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​കും.
മ​തി​ലി​ന് ത​ങ്ങ​ൾ എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ ത​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി ഇ​ല്ലാ​താ​ക്ക​രു​തെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.