‘ബ​ഫ​ര്‍ സോ​ണ്‍ വി​ജ്ഞാ​പ​നം പി​ന്‍​വ​ലി​ക്ക​ണം’ മ​ണി​മൂ​ളി-​നി​ല​മ്പൂ​ര്‍ റീ​ജി​യ​ന്‍ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍
Wednesday, September 23, 2020 11:25 PM IST
എ​ട​ക്ക​ര: കേ​ര​ള​ത്തി​ലെ 23-വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ചു​റ്റു​പാ​ടും ബ​ഫ​ര്‍ സേ​ണാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​നും വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ ക​ടു​വാ സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള കേ​ര​ള വ​നം വ​കു​പ്പി​ന്‍റെ ശി​പാ​ര്‍​ശ​യും ക​ര്‍​ഷ​ക​രോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മ​ണി​മൂ​ളി-​നി​ല​മ്പൂ​ര്‍ റി​ജി​യ​ന്‍ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ജ​ന​ജീ​വി​ത​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് മ​ല​ബാ​ര്‍ വ​ന്യ​ജി​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ര്‍ സോ​ണ്‍ ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ക​ണ്ണൂ​ര്‍ വ​യ​ന​ട് ജി​ല്ല​ക​ളി​ലെ മ​ര​യോ​ര പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ര്‍ സോ​ണ്‍ പ്ര​ഖ്യാ​പ​നം ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളും പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. മാ​ത്ര​വു​മ​ല്ല നീ​ല​ഗി​രി ജൈ​വ വൈ​വി​ധ്യ മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളേ​യും ബ​ഫ​ര്‍ സോ​ണ്‍ പ്ര​ഖ്യാ​പ​നം ബാ​ധി​ക്കാ​നി​ട​യു​ണ്ട്. ‌

വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍​ക്ക് ഒ​രു കി​ലോ​മീ​റ്റ​ര്‍ എ​യ​ര്‍ ഡി​സ്റ്റ​ന്‍​സി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ബ​ഫ​ര്‍ സോ​ണാ​യി വ​ന്നാ​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​യി​ത്തീ​രും. ജ​ന​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി ബി​ല്ലി​നെ​തി​രെ ്ര​പ​തി​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഫ​ര്‍ സോ​ണ്‍ സം​ബ​ന്ധ​മാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം അ​യ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ചാ​ണ്.

ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. മ​ണി​മൂ​ളി-​നി​ല​മ്പൂ​ര്‍ റീ​ജി​യ​ന്‍ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണി​മൂ​ളി ഫൊ​റോ​നാ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്, നി​ല​മ്പൂ​ര്‍ ഫൊ​റോ​നാ വി​കാ​രി ഫാ. ​ബി​ജു തു​രു​ത്തേ​ല്‍, ഫാ. ​സ​ന്തോ​ഷ് കി​ഴ​ക്ക​ന്‍ പു​തു​പ്പ​ള്ളി(​ചോ​ക്കാ​ട്), മ​ണി​മൂ​ളി ഫെ​റോ​നാ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ബി​ജു പാ​ല​ത്തി​ങ്ക​ല്‍, രൂ​പ​താ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം േജാ​ര്‍​ജു​കു​ട്ടി കോ​ട്ടേ​പ​റ​മ്പി​ല്‍, ഡെ​യ്‌​സി ശ​ങ്ക​ര​ത്തി​ല്‍, ലൗ​ലി നെ​ടു​മ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.