അ​ഞ്ചു​കി​ലോ ഭാ​ര​മു​ള്ള അ​ണ്ഡാ​ശ​യ മു​ഴ നീ​ക്കം ചെ​യ്തു
Wednesday, September 23, 2020 11:25 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 29 വ​യ​സ് പ്രാ​യ​മു​ള്ള വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി​നി​യു​ടെ അ​ണ്ഡാ​ശ​യ​ത്തി​ൽ നി​ന്നും അ​ഞ്ചു കി​ലോ ഭാ​ര​മു​ള്ള മു​ഴ നീ​ക്കം ചെ​യ്തു.

മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ഐ​വി​എ​ഫ് മേ​ധാ​വി​യും ഗൈ​ന​ക് താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​റി​യാ​സ് അ​ലി​യുടെ നേതൃത്വത്തിലാണ് മുഴ നീക്കം ചെയ്തത്. നാ​ളു​ക​ളാ​യി വ​യ​റ് വീ​ർ​ത്തു​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു​വെ​ങ്കി​ലു പ​റ​യ​ത്ത​ക അ​സു​ഖ​ങ്ങ​ളോ ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടാ​കാ​തി​രു​ന്ന​പ്പോ​ൾ ശ​രീ​ര വ​ണ്ണം കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റ​മാ​ണെ​ന്നാമ് ക​രു​തി​യി​രു​ന്ന​ത്.

ഡോ. ​രാ​മ​കൃ​ഷ്ണ കു​മാ​റി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ അ​ണ്ഡാ​ശ​യ​ത്തി​ലെ മു​ഴ ക​ണ്ടെ​ത്തു​ക​യായിരുന്നു. തു​ട​ർ​ന്ന് വ​ന്ധ്യ​താ​നി​വാ​ര​ണ-​താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ​ക്ട​റാ​യ സ്മി​ത​ഭാ​സ്ക​ർ, അ​ന​സ്തെ​റ്റി​സ്റ്റ് ഡോ. ​ശ​ശ​ധ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഴ നീ​ക്കം ചെ​യ്തു. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സം രോ​ഗി സു​ഖ​പ്ര​ദ​മാ​യി ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു.