മ​ര​ത്തി​ൽ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, September 23, 2020 11:22 PM IST
കൊ​ള​ത്തൂ​ർ: മ​ര​ത്തി​ൽ കു​ടു​ങ്ങി​യ ആ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ​ർ​വീ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ആ​ലും​കൂ​ട്ടം മൂ​ർ​ക്ക​നാ​ട് റോ​ഡി​ൽ പ​ഴ​ങ്ക​ള​ത്തി​ൽ സു​രേ​ഷി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ പ്ലാ​വി​ൽ ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ ക​യ​റി​യ ഗൂ​ഡ​ലൂ​ർ-​ദേ​വാ​ല സ്വ​ദേ​ശി കൃ​ഷ്ണ​നായിരുന്നു മ​ര​ത്തി​ൽ കു​ടു​ങ്ങി​യ​ത് .ഫയർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​ബാ​ബു​രാ​ജി​ൻ​റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം ഇയാളെ താഴെ ഇറക്കി.