അ​ഞ്ചാം നി​ല​യി​ൽ നി​ന്ന് ചാ​ടു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​വാ​വ്
Wednesday, September 23, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചി​കി​ത്സ​യി​ലി​രി​ക്കേ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന് ചാ​ടു​മെ​ന്ന് ഭീ​ഷ​ണി​യു​മാ​യി യു​വാ​വ്. ആ​ശു​പ​ത്രി​യി​ലെ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 34 കാ​ര​നാ​ണ് പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി​യ​ത്. ഇന്നലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം​നി​ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വാ​വ് ജ​ന​ൽ​വ​ഴി അ​ഞ്ചാം നി​ല​യു​ടെ സ​ണ്‍​ഷെ​യ്ഡി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ ജ​ന​ത്തെ അ​റി​യി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.
പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​മെ​ത്തി ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യാ​ണ് അ​നു​ന​യി​പ്പി​ച്ച​ത്. ജ​ന​ൽ​ക​ന്പി​ക​ൾ മു​റി​ച്ചു​മാ​റ്റി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് എ​സ്ഐ കു​ഞ്ഞ​ൻ, സി​പി​ഒ എ​ൻ.​പി. മു​ഹ​മ്മ​ദ് റ​മീ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ എ​ൻ.​പി.​നി​യാ​സു​ദ്ദീ​ൻ, കെ.​വി.​സു​ജി​ത്ത്, ടി​ജോ തോ​മ​സ്, മു​ജീ​ബ് റ​ഹ്മാ​ൻ, പി.​ടി.​അ​നീ​ഷ്, ടോ​മി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.