ത്രി​ത​ല​ പ​ഞ്ചാ​യ​ത്തു​ക​ളെ സ​ർ​ക്കാ​ർ പ​ടു​കു​ഴി​യിലേ​ക്ക് ത​ള്ളി​വി​ടു​ന്നു​വെ​ന്ന്
Wednesday, September 23, 2020 12:16 AM IST
ആ​ലി​പ്പ​റ​ന്പ്: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളെ സ​ർ​ക്കാ​ർ പ​ടു​കു​ഴി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​യി ഡി​സി​സി ജ​റ​ൽ സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ പ​റ​ഞ്ഞു.
ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ലാ​ൻ ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​നെ​തി​രെ ആ​ലി​പ്പ​റ​ന്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ ന​ട​ന്ന സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. ലൈ​ഫ് എ​ന്ന് ഓ​മ​ന​പ്പേ​രി​ട്ട് സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം മു​ഴു​വ​ൻ സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ച​താ​യും സ്വ​ന്ത​ക്കാ​ർ​ക്കും പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും അ​ഴി​മ​തി ന​ട​ത്താ​നു​ള്ള ഏ​ജ​ൻ​സി​യാ​ക്കി ലൈ​ഫി​നെ മാ​റ്റി​യെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ൻ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ർ​പ്പു​ള​ശേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി ജ​ന​റ​ൽ സെ​ക്ര​ട്ടറി കെ.​എം.​ഇ​സ്ഹാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​മു​ഴു​വ​ൻ മേ​ലെ​യി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​തു​പോ​ലെ ഒ​രു സ​ർ​ക്കാ​ർ ഇ​തു​വ​രെ കേ​ര​ളം ക​ണ്ടി​ട്ടി​ല്ലെ​ന്നും കെ.​ടി.​ജ​ലീ​ലി​നെ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.
ഡി​സി​സി സെ​ക്ര​ട്ട​റി ശ​ശി മ​ങ്ക​ട, പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ഹം​സ​ക്കു​ട്ടി ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​മാ​നു, ഡി​സി​സി മെ​ന്പ​ർ ടി.​പി.​മോ​ഹ​ൻ​ദാ​സ്, ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ദു​ൽ റ​ഫീ​ഖ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി വ​ളാ​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ പാ​റ​ൽ, ശ​മീ​ർ കോ​ള​ശേ​രി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി.​ശ​ങ്ക​ര​ൻ, കെ.​കെ.​ബ​ഷീ​ർ, സാ​ദി​ഖ് കോ​ര​നാ​ത്ത്, എ​ൻ.​പി.​ക​രു​ണാ​ക​ര​ൻ, എം.​സ​ജീ​വ്, വി​നോ​ദ് കോ​ര​ങ്കോ​ട്, മ​ഹി​ളാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലീ​ലാ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൻ.​വി​ശ്വ​നാ​ഥ് സ്വാ​ഗ​ത​വും സി.​കെ.​നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഫൈ​സ​ൽ ഒ​ട​മ​ല, കെ.​പി.​ഹ​ബീ​ബ്, മൊ​യ്തു​പ്പ പാ​ലോ​ളി​പ്പ​റ​ന്പ്, സി.​പി.​മു​ഹ​മ്മ​ദ​ലി, നൂ​റു​ദ്ദീ​ൻ പ​രി​യാ​പു​രം, ജാ​ഫ​ർ പാ​ലോ​ളി​പ്പ​റ​ന്പ്, സി.​കെ.​മാ​നു ഹാ​ജി, മൊ​യ്തീ​ൻ പാ​റ​ക്ക​ണ്ണി, കെ.​എ​ൻ.​അ​ബൂ​ബ​ക്ക​ർ, സി.​കെ.​അ​ൻ​സാ​ർ, പാ​റു​ക്കു​ട്ടി, എം.​ന​ബീ​സ, പി.​രാ​ധ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.