യു​വാ​വ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, September 22, 2020 10:24 PM IST
ക​രു​വാ​ര​കു​ണ്ട്: യു​വാ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ള​മ​ണ്ണ​യി​ലെ പ​കി​ടീ​രി അ​ലി (42) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. തു​വ്വൂ​ർ റ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ​ഴ​യ ക്വാ​ർ​ട്ടേ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കണ്ടത്. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി പ​തി​നൊ​ന്നി​ന് സു​ഹൃ​ത്ത് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റ​യി​ൽ​വേ​യു​ടെ പ​ഴ​യ ക്വാ​ർ​ട്ടേ​സ് കെ​ട്ടി​ട​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് അ​ലി​യു​ടെ ബ​ന്ധു​ക്ക​ൾ ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന വി​വ​രം ത​ങ്ങ​ളെ അ​റി​യി​ച്ചി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.