നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ തീ​വ​ണ്ടി​ക്ക് ആ​ലോ​ച​ന
Monday, September 21, 2020 11:22 PM IST
നി​ല​ന്പൂ​ർ: ലോ​ക് ഡൗ​ണ്‍ മൂ​ലം നി​ർ​ത്തി​വെ​ച്ച തീ​വ​ണ്ടി​ക​ൾ പു​ന:​സ്ഥാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​ന്പൂ​ർ നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്ക് ഒ​രു തീ​വ​ണ്ടി ഓ​ടി​ക്കു​ന്ന കാ​ര്യം റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. അ​തേ സ​മ​യം നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ല തീ​വ​ണ്ടി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് യാ​ത്ര​ക്കാ​ർ ഇ​ല്ലെ​ന്ന​താ​ണ് പു​തി​യ വ​ണ്ടി​ക​ൾ തു​ട​ങ്ങു​ന്ന​തി​ൽ നി​ന്ന് റെ​യി​ൽ​വേ​യെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ ആ​റു പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ നി​ല​ന്പൂ​ർ നി​ന്ന് പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​ടി​യി​രു​ന്ന​തി​ന് പു​റ​മെ നി​ല​ന്പൂ​ർ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് രാ​ജ്യ​റാ​ണി എ​ക്സ​്പ്ര​സും ഓ​ടി​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ ഒ​രു വ​ണ്ടി​യും നി​ല​ന്പൂ​ർ നി​ന്ന് ഓ​ടു​ന്നി​ല്ല.
ലോ​ക് ഡൗ​ണി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​റി​യ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത​നു​സ​രി​ച്ച് ഓ​രോ ഭാ​ഗ​ങ്ങ​ളി​ലാ​യി വ​ണ്ടി​ക​ൾ കു​റ​ഞ്ഞ എ​ണ്ണ​ത്തി​ൽ ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. തീ​വ​ണ്ടി​ക​ൾ ഓ​ടി​യി​രു​ന്ന മേ​ഖ​ല​ക​ളി​ൽ ഒ​രു വ​ണ്ടി​യും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക​രു​തെ​ന്നാ​ണ് ഇ​പ്പോ​ൾ റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ ലൈ​നി​ൽ ഒ​രു വ​ണ്ടി​യും ഓ​ടാ​ത്ത​തി​നാ​ൽ ഒ​രു വ​ണ്ടി പ​രീ​ക്ഷ​ണാ​ർ​ത്ഥം ഓ​ടി​ക്കാ​നാ​ലോ​ചി​ക്കു​ന്ന​ത്. രാ​വി​ലെ നി​ല​ന്പൂ​ർ നി​ന്ന് പു​റ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക​ട​ക്കം ഏ​താ​നും വ​ണ്ടി​ക​ൾ​ക്ക് ക​ണ​ക്ഷ​ൻ കി​ട്ടു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ക്കു​ക. തി​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഷൊ​ർ​ണൂ​രി​ലെ​ത്തു​ന്ന വ​ണ്ടി​യു​ടെ ക​ണ​ക്ഷ​ൻ വ​ണ്ടി​യാ​യി നി​ല​ന്പൂ​ർ​ക്ക് പു​റ​പ്പെ​ടാ​നും ക​ഴി​യ​ണം. രാ​ത്രി നി​ല​ന്പൂ​രി​ലെ​ത്തു​ന്ന വ​ണ്ടി​യു​ടെ ലോ​ക്കോ പൈ​ല​റ്റി​ന് നി​ല​ന്പൂ​ർ ത​ങ്ങേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ അ​തി​നു​ള്ള സാ​ഹ​ച​ര്യ​വു​മൊ​രു​ക്കേ​ണ്ടി​വ​രും. എ​ന്ന് തു​ട​ങ്ങു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ലും ഒ​രു വ​ണ്ടി ഓ​ടി​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലെ ധാ​ര​ണ.