കെഎ​സ്ആ​ർ​ടി​സി​യു​ടെ ബോ​ണ്ട് സ​ർ​വീ​സ് നി​ല​ന്പൂ​രിൽ നി​ന്നും തു​ട​ങ്ങു​ന്നു
Monday, September 21, 2020 11:21 PM IST
നി​ല​ന്പൂ​ർ: കെഎ​സ്ആ​ർ​ടി​സി പു​തി​യ​താ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ബ​സ് ഓ​ണ്‍ ഡി​മാ​ൻ​ഡ് (ബോ​ണ്ട്) സ​ർ​വീ​സ് നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും തു​ട​ങ്ങു​ന്നു. നേ​ര​ത്തെ മ​ല​പ്പു​റം ഡി​പ്പോ​യി​ൽ നി​ന്ന് സ​ർ​വീ​സ് തു​ട​ങ്ങി​യി​രു​ന്നു. സ്ഥി​ര യാ​ത്ര​ക്കാ​ർ​ക്ക് ഓ​ഫീ​സി​ലേ​ക്കും തി​രി​ച്ചും സീ​റ്റ് ഉ​റ​പ്പു​വ​രു​ത്തി വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ഓ​ഫീ​സ് പ​ടി​ക്ക​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​താ​ണ് ബോ​ണ്ട് പ​ദ്ധ​തി. ചു​രു​ങ്ങി​യ​ത് 40 യാ​ത്ര​ക്കാ​രു​ണ്ടെ​ങ്കി​ൽ നി​ല​ന്പൂ​ർ നി​ന്ന് പ​ദ്ധ​തി പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങും. ഇ​തി​നാ​വ​ശ്യ​മാ​യ ബു​ക്കി​ങ് തു​ട​ങ്ങി​യ​താ​യി അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ(​എ​ടി​ഒ) വി.​എ​സ്.​സു​രേ​ഷ് അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ഴി​ക്ക​ട​വ് മു​ത​ൽ മ​ല​പ്പു​റം വ​രെ​യാ​ണ് ബോ​ണ്ട് ബ​സ് ഓ​ടി​ത്തു​ട​ങ്ങു​ക.
ഇ​ട​ക്കി​ടെ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റേ​ണ്ട എ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് സ​മ​യ​ലാ​ഭം നേ​ടി അ​ല​ച്ചി​ൽ കു​റ​ക്കാം. സീ​റ്റ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ൽ നി​ന്നും ബു​ദ്ധി​മു​ട്ടി​യും യാ​ത്ര ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല. വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് മ​ല​പ്പു​റ​ത്തോ മ​ഞ്ചേ​രി​യി​ലോ ഉ​ള്ള ഓ​ഫീ​സി​ലേ​ക്ക് ക​റ​യാം. ഓ​ഫീ​സി​ന് മു​ൻ​പി​ൽ ബ​സ് നി​ർ​ത്തി​ക്കൊ​ടു​ക്കും. തി​രി​ച്ചും ഇ​തേ സം​വി​ധാ​ന​മു​ണ്ടാ​കും. കോ​വി​ഡ് 19 നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് പൂ​ർ​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കി​യ ബ​സു​ക​ളാ​ണ് ഓ​ടി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും സാ​മൂ​ഹ്യ അ​പ​ക​ട ഇ​ൻ​ഷ്വൂ​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കും. അ​ഞ്ച്, 10, 15, 20, 25 ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള പ​ണം മു​ൻ​കൂ​ർ അ​ട​ച്ച് ഇ​ള​വോ​ടു കൂ​ടി​യ യാ​ത്ര​ക്കു​ള്ള ബോ​ണ്ട് ട്രാ​വ​ൽ കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റാം. അ​തോ​ടൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് കെഎസ്ആ​ർ​ടി​സി​യി​ൽ സു​ര​ക്ഷി​ത സൗ​ജ​ന്യ പാ​ർ​ക്കിം​ഗും അ​നു​വ​ദി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡി​പ്പോ​യി​ൽ നേ​രി​ട്ടെ​ത്തി​ക​യോ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം. ഫോ​ണ്‍: 9188526755, 9446800623, 9746793438, 04931 223929.