മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി
Monday, September 21, 2020 11:21 PM IST
കൊള​ത്തൂ​ർ: പാ​ലൂ​ർ കോ​ട്ട കു​ള​ത്തൂ​ർ റോ​ഡി​നോ​ട് ചേ​ർ​ന്ന് പാ​റ​യ്ക്ക​ൽ​കു​ണ്ടി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ലോ​ഡോ​ളം മാ​ലി​ന്യം സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ കൊ​ണ്ടു​വ​ന്ന് ത​ള്ളി. ആ​ശു​പ​ത്രി മാ​ലി​ന്യ​മു​ൾ​പ്പ​ടെ​യാ​ണ് ത​ള്ളി​യ​ത്. പ്ര​ദേ​ശ​ത്തെ നീ​രു​റ​വ കൂ​ടി​യാ​യ പ​ഴ​യ ക്വാ​റി​യോ​ട് ചേ​ർ​ന്നാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. മ​ഴ പെ​യ്യു​ന്ന​തോ​ടെ ഇ​വ​യി​ലെ മാ​ലി​ന്യം പൂ​ർ​ണ​മാ​യും ക്വാ​റി​യി​ലേ​ക്കും അ​വി​ടെ നി​ന്നും താ​ഴ് വശ​ത്ത് ജ​ന​ങ്ങ​ൾ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കൈ​ത്തോ​ടി​ലേ​ക്കു​മാ​ണ് എ​ത്തു​ന്ന​ത്.
ഇ​തോ​ടെ കു​ടി​വെ​ള്ള മു​ൾ​പ്പ​ടെ മ​ലി​ന​മാ​വു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നും, ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും കാ​ണി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​നും പ​ഞ്ചാ​യ​ത്തി​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കാ​നി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.