ഞാ​റ് ന​ടീ​ൽ ആ​വേ​ശ​മാ​യി
Sunday, September 20, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക​ണ്ട​ത്തി​ലെ ഞാ​റ് ന​ടീ​ൽ ഏ​റെ ആ​വേ​ശ​മാ​യി. കൊ​റോ​ണ ഭീ​തി​യി​ൽ ഇ​ത്ത​വ​ണ ല​ളി​ത​മാ​യാ​ണ് ഞാ​റ് ന​ടീ​ൽ ന​ട​ന്ന​ത്.
അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ പ​ന്തീ​ര​ടി പൂ​ജ​ക്ക് ശേ​ഷ​മാ​യി​രു​ന്നു ന​ടീ​ൽ ച​ട​ങ്ങു​ക​ൾ. ക​ന്നി​യി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ഭ​ഗ​വ​തി ക​ണ്ടം ന​ടീ​ലി​ന് വ​ഴി​പാ​ടായാ​ണ് ഭ​ക്ത​ർ ഞാ​റ് ന​ടാ​ൻ എ​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യും, കോ ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ’ ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി.

കൃ​ഷി ന​ട​ത്തി​പ്പു​കാ​രാ​യ ക​ള​ത്തും ചാ​ള​ക്ക​ൽ കു​ടും​ബ​ക്കാ​ര​ണ​വ​ർ വി​ള​ക്ക് കൊ​ളു​ത്തി വ​ര​ന്പ​ത്ത് ഇ​ള​നീ​ർ വെ​ട്ടി​യാ​ടി ആ​ദ്യ ഞാ​റ്റു​മു​ടി ന​ടീ​ലി​നാ​യി ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ്ർ എ.​എ​ൻ.​ശി​വ പ്ര​സാ​ദി​ന് ന​ൽ​കി.

ഞാ​റ് ക​ണ്ട​ത്തി​ൽ ന​ട്ട് ന​ടീ​ലി​ന് തു​ട​ക്കം കു​റി​ച്ചു. ക്ഷേ​ത്രം ഹെ​ഡ് ക്ലാ​ർ​ക്ക് പി.​ഗി​രി, ക്ഷേ​ത്രം സൂ​പ്ര​ണ്ട് ഈ​ശ്വ​ര പ്ര​സാ​ദ് എ​ന്നി​വ​രും മ​റ്റ് ജീ​വ​ന​ക്കാ​രും, ഭ​ക്തി​ഗാ​ന ര​ച​യി​താ​വ് പി.​സി.​അ​ര​വി​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും ന​ടീ​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി. ന​ടീ​ലി​ന് ശേ​ഷം വൈ​കീ​ട്ട് ക്ഷേ​ത്ര​ന​ട​യി​ൽ ന​ട​ത്താ​റു​ള്ള ച​വി​ട്ടു ക​ളി ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല.