ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഉ​പ​ഹാ​രം ന​ൽ​കി
Friday, September 18, 2020 11:23 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ചെ​റി​യാ​ന്‍റെ സ്നേ​ഹാ​ദ​രം. 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മു​ൻ​ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഷി​ബു ചെ​റി​യാ​ൻ അ​ക്രി​ലി​ക് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ചു വ​ര​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച​ത്.
പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ഫി​റോ​സ് അ​സ​നാ​ണ് ചി​ത്രം വ​ര​ച്ച​ത്. മു​ൻ​പ് ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്,പ്ര​ധാ​ന​മ​ന്ത്രി, സൗ​ദി രാ​ജാ​വ്, യു​എ​ഇ ഷെ​യ്ഖ്,ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളാ​യ സ​ച്ചി​ൻ,ധോ​ണി, പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് അ​വ​ർ​ക്കെ​ല്ലാം നേ​രി​ട്ടു സ​മ​ർ​പ്പി​ച്ച ചി​ത്ര​കാ​ര​നാ​യ ഫി​റോ​സ് അ​സ​ൻ അ​വ​രു​ടെ​യെ​ല്ലാം പ്ര​ശം​സ​ക്ക് പാ​ത്ര​മാ​വു​ക​യും ചെ​യ്തു. ഫി​റോ​സ് അ​സ്‌​സ​ൻ ഷി​ബു ചെ​റി​യാ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ചി​ത്രം വ​ര​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ത്തു ദി​വ​സ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് ചി​ത്ര​കാ​ര​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്.