മു​സ്‌ലിം ലീ​ഗ് ക​ള്ള​വോ​ട്ടി​ന് ക​ള​മൊ​രു​ക്കു​ന്നെ​ന്ന് സി​പി​എം
Friday, September 18, 2020 11:23 PM IST
ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​ഭീ​തി​യി​ലാ​യ മു​സ്‌ലിം ലീ​ഗ് വോ​ട്ട​ർ പ​ട്ടി​ക ശു​ദ്ധീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് സി​പി​എം വ്യാ​ജ താ​മ​സ രേ​ഖ​ക​ൾ ന​ൽ​കി​യും മ​റ്റും ക​ള്ള​വോ​ട്ടി​ന് ക​ള​മൊ​രു​ക്കു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​കെ.​മു​ഹ​മ്മ​ദ​ലി​യും ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​കെ.​സ​ജാ​ദ് ഹു​സൈ​നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വാ​ർ​ഡി​ൽ താ​മ​സ​മി​ല്ലാ​ത്ത നി​ര​വ​ധി പേ​രാ​ണ് അ​താ​ത് വോ​ട്ട​ർ പ​ട്ടി​ക​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ൾ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ങ്ങ​ൾ ആ​ക്ഷേ​പം ന​ൽ​കി​യ​ത്. ലീ​ഗ് നേ​താ​ക്ക​ളും നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.
ന​ൽ​കി​യ ആ​ക്ഷേ​പ​ങ്ങ​ളി​ൽ അ​സ​ത്യ​മു​ണ്ടെ​ങ്കി​ൽ ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ലീ​ഗ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടേ​ണ്ട​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​ന്പ​രാ​ഗ​ത വാ​ർ​ഡു​ക​ൾ പ​ല​തും ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ൽ ഹി​യ​റി​ങ് ത​ട​സ​പ്പെ​ടു​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ലീ​ഗ് നേ​താ​ക്ക​ൾ. വാ​ർ​ഡ് മാ​റി​യു​ള്ള വോ​ട്ടു​ക​ൾ നി​ല​നി​ർ​ത്താ​ൻ വ്യാ​ജ താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​നു​ള്ള പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ന്നാ​ൽ പാ​ർ​ട്ടി ഇ​ട​പെ​ടു​മെ​ന്നും സി​പി​എം നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
പി.​കു​ഞ്ഞാ​പ്പു ഹാ​ജി, ഇ.​ലി​നീ​ഷ്,എം.​സ​ജാ​ദ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.