ക​വ​ള​പ്പാ​റ​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ഭൂ​മി ല​ഭ്യ​മാ​യി
Friday, September 18, 2020 11:23 PM IST
എടക്കര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ഭൂ​മി​യും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ല​ഭി​ച്ച ഭൂ​മി​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച എ​ട​ക്ക​ര സ​ബ് ര​ജി​ട്രാ​ർ ഓ​ഫീ​സി​ൽ പൂ​ർ​ത്തി​യാ​യി. ആ​റു​മാ​സ​ക്കാ​ല​ത്തോ​ളം കോ​ട​തി​യി​ൽ ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് അ​ർ​ഹ​മാ​യ ഭൂ​മി ല​ഭി​ക്കു​ന്ന​തും ഇ​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​തും.
ക​വ​ള​പ്പാ​റ​യി​ലെ 67 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭൂ​മി അ​ർ​ഹ​ത​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ 32 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​നാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് വ്യ​വ​സാ​യി എം.​എ.​യൂ​സ​ഫ​ലി​യാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
ഇ​വ​ർ​ക്കു​ള്ള സ​ഥ​ല​ത്തി​ന്‍റെ പ​ണം നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. ന​വ​കേ​ര​ളം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഒ​ൻ​പ​ത് ഏ​ക്ക​ർ ഭൂ​മി​യാ​ണ് 67 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി മു​ൻ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഈ ​ഭൂ​മി​ക്ക് വി​ല​ക്കൂ​ടു​ത​ലാ​ണെ​ന്നും താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്നു​മു​ള്ള പ​രാ​തി ഉ​ന്ന​യി​ച്ച് ഈ ​ഇ​ട​പാ​ട് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ​യും മു​ൻ ക​ള​ക്ട​റും ത​മ്മി​ൽ വാ​ക്പോ​രു​ണ്ടാ​യ​ത്.
ക​ഴി​ഞ്ഞ ജ​നു​വ​രി 13-നാ​യി​രു​ന്നു ന​വ​കേ​ര​ളം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് നി​ർ​ത്തി​യ​തോ​ടെ ക​വ​ള​പ്പാ​റ​ക്ക് സ​മീ​പം ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പു​തി​യ ഭൂ​മി ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പു​തി​യ വി​ജ്ഞാ​പ​ന​മി​റ​ങ്ങി. അ​തോ​ടെ ക​വ​ള​പ്പാ​റ കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ൽ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. കോ​ട​തി ഫെ​ബ്രു​വ​രി നാ​ലി​ന് കേ​സ് പ​രി​ഗ​ണി​ച്ച് ദു​ര​ന്തം ക​ഴി​ഞ്ഞ് ആ​റു​മാ​സ​മാ​യി​ട്ടും വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ത്ത​തി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.
ഒ​രു വീ​ടു​പോ​ലും നി​ർ​മി​ക്കു​ക​യോ ഒ​ന്നി​ന് പോ​ലും ത​റ​യി​ടു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് യൂ​സ​ഫ​ലി നി​ർ​മി​ക്കു​ന്ന 33 വീ​ടി​ന്‍റെ സ്ഥ​ല​ത്തി​ന്‍റെ പ​ണം അ​നു​വ​ദി​ച്ചു.
വെ​ള്ളി​യാ​ഴ്ച ര​ജി​സ്ട്രേ​ഷ​ൻ ക​ഴി​ഞ്ഞ 32 വീ​ടു​ക​ൾ​ക്കു​ള്ള സ്ഥ​ലം ഉ​പ്പ​ട​ക്ക​ടു​ത്താ​ണു​ള്ള​ത്. 3.57 ഏ​ക്ക​റി​ൽ വ​ഴി​യും പൊ​തു കെ​ട്ടി​ട​ത്തി​നും കി​ണ​റി​നും ടാ​ങ്കി​നും ഉ​ള്ള സ്ഥ​ല​വും ക​ഴി​ഞ്ഞ് ഒ​രു കു​ടും​ബ​ത്തി​ന് 10 സെ​ന്‍റ ല​ഭി​ക്കും. ദു​ര​ന്ത​ബാ​ധി​ത​രി​ൽ പ​ല​രും ഇ​പ്പോ​ഴും പോ​ത്തു​ക​ല്ലി​ലു​ള്ള ക്യാ​ന്പി​ലാ​ണ് താ​മ​സം. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, ക​വ​ള​പ്പാ​റ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി ദി​ലീ​പ് എ​ന്നി​വ​രും സ്ഥ​ലം വി​റ്റ​വ​രു​മാ​ണ് ര​ജി​സ്ട്രേ​ഷ​നെ​ത്തി​യി​രു​ന്ന​ത്.