ജൈ​വ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യി തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത്
Friday, September 18, 2020 12:00 AM IST
ക​രു​വാ​ര​കു​ണ്ട്: ജൈ​വ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്തേ​ക്കു കൂ​ടി ചു​വ​ട് വെ​ച്ച് തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 170 വീ​ടു​ക​ളി​ൽ ക​ന്പോ​സ്റ്റ് സോ​ക്ക്പി​റ്റ് റിം​ഗു​ക​ൾ സ്ഥാ​പി​ച്ചു. വ​ലി​യ​ട്ട ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മജ്യോ​തി എ​ന്ന അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി കേ​ര​ള​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ ഈ ​പ​ദ്ധ​തി​ക്ക് പി​റ​കെ​യാ​ണ് അ​ജൈ​വ മാ​ലി​ന്യ രം​ഗ​ത്തേ​ക്ക് കൂ​ടി തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചു​വ​ട് വെ​ച്ച​ത്.​

വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള മാ​ലി​ന്യം ജൈ​വ രീ​തി​യി​ൽ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. ശു​ചി​ത്വ ഗ്രാ​മം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ചു ത​ന്നെ​യാ​ണ് ഇ​തും ന​ട​പ്പാ​ക്കു​ന്ന​ത്.​ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ ഒ​രോ വാ​ർ​ഡി​ലെ​യും പ​ത്ത് വീ​ടു​ക​ൾ എ​ന്ന തോ​തി​ൽ 170 വീ​ടു​ക​ളി​ൽ ക​ന്പോ​സ്റ്റ് സോ​ക്ക് പി​റ്റ് റിം​ഗു​ക​ൾ സ്ഥാ​പി​ച്ചു.​

അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ത് ന​ൽ​കു​ന്ന​തെ​ങ്കി​ലും, പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ പ​റ​ഞ്ഞു.ക​ന്പോ​സ്റ്റ് കു​ഴി ഉ​ണ്ടാ​ക്കു​ന്ന​തും, റിം​ഗ് നി​ർ​മി​ക്കു​ന്ന​തു​മെ​ല്ലാം പ്ര​ത്യേ​കം പ​രി​ശീ​ല​നം സി​ദ്ധി​ച്ച വ​നി​താ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ഐ​ലാ​ശ്ശേ​രി​യി​ലും ,പാ​യി​പ്പു​ല്ലി​ലു​മാ​ണ് റിം​ഗ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ ഉ​ള്ള​ത്.​പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ തൊ​ഴി​ലു​റ​പ്പ് എ.​ഇ.​ത​യ്യി​ൽ അ​ജ്നാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.