ശ​ന്പ​ളം പിടിച്ചെടുക്കുന്നതിൽ പ്ര​തി​ഷേ​ധി​ച്ചു
Thursday, September 17, 2020 11:58 PM IST
നി​ല​ന്പൂ​ർ: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ആ​റു മാ​സ​ത്തേ​ക്ക് കൂ​ടി ഏ​ക​പ​ക്ഷീ​യ​മാ​യി വീ​ണ്ടും പി​ടി​ച്ചെ​ടു​ക്കു​വാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ക്ഷേ​ധി​ച്ചും നി​ല​വി​ൽ ഉ​ള്ള തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

നി​ല​ന്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ്രി​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​റ്റോ ചെ​യ​ർ​മാ​ർ വി​ഷ്ണു​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ർ കെ.​പി.​പ്ര​ശാ​ന്ത്, പി.​ബാ​ബു, ശ്രീ​കു​മാ​ർ, എം.​സ​ബീ​ർ, എ​സ്.​സ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.