താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
Thursday, September 17, 2020 11:58 PM IST
എ​ട​ക്ക​ര: പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ത്തി​ന് ജി​ല്ല​യി​ലെ എ​ക്ക​ണോ​മി​ക്സ് അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ പാ​ലേ​മാ​ട് സ്വാ​മി​ക്കു​ന്നി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് സി.​രാ​ധാ​കൃ​ഷ്ണ​നെ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു.​ടി.​അ​ബൂ​ബ​ക്ക​ർ, എ​ൻ.​ഷ​ബീ​ർ, പി.​ടി.​ഗാ​യ​ഫി, അ​ജ​യ്കു​മാ​ർ, വി​നീ​ത്, മു​ഹ​മ്മ​ദ് ഖാ​സിം, രാ​ജ്മോ​ഹ​ൻ, മാ​ത്യു ഫി​ലി​പ്, ര​ജ​നി, അ​ബ്ദു​റ​ഉൗ​ഫ്, സു​ബൈ​ർ, പ​ത്മ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.