ജി​ല്ല​യി​ൽ ബാ​ങ്കി​ംഗ് നി​ക്ഷേ​പ​ത്തി​ൽ വ​ർ​ധ​ന​വ്
Wednesday, September 16, 2020 10:50 PM IST
മ​ല​പ്പു​റം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലും ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പ​ത്തി​ൽ വ​ർ​ധ​ന​വ്. 40152.09 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ഇ​പ്പോ​ൾ ബാ​ങ്കു​ക​ളി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷാ​ന്ത്യ​ത്തി​ൽ 37754.2 കോ​ടി രൂ​പ​യാ​യി​രു​ന്നു നി​ക്ഷേ​പം. പു​തി​യ പാ​ദ​ത്തി​ൽ 17.11 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലു​ള്ള എ​ൻ​ആ​ർ​ഐ നി​ക്ഷേ​പ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി. 12734.80 കോ​ടി രൂ​പ​യാ​ണ് ഇ​പ്പോ​ഴു​ള്ള എ​ൻ​ആ​ർ​ഐ നി​ക്ഷേ​പം.16.87 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്പോ​ൾ 11623.43 കോ​ടി രൂ​പ​യാ​യി​രു​ന്നു എ​ൻ​ആ​ർ​ഐ നി​ക്ഷേ​പം.
കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ജി​ല്ലാ​ത​ല ബാ​ങ്കി​ങ് സ​മി​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ങ്കു​ക​ൾ വാ​യ്പ ന​ൽ​കി​യ തു​ക​യി​ൽ ഇ​ത്ത​വ​ണ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.
25390.38 കോ​ടി രൂ​പ​യാ​ണ് ബാ​ങ്കു​ക​ൾ വി​വി​ധ വാ​യ്പ​ക​ളാ​യി ന​ൽ​കി​യ​ത്. ഇ​തി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ വാ​യ്പ തു​ക ന​ൽ​കു​ന്ന​തി​ൽ 20 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വു​ണ്ടാ​യി. വി​വി​ധ ബാ​ങ്കു​ക​ൾ​ക്കു വാ​യ്പ ഇ​ന​ത്തി​ൽ 2090 കോ​ടി രൂ​പ ന​ൽ​കാ​നാ​യി. മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ൽ 653 കോ​ടി രൂ​പ​യാ​ണ് വാ​യ്പ​യാ​യി ന​ൽ​കി​യ​ത്.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ഡി.​ആ​ർ.​ബാ​ല​സു​ബ്ര​മ​ണ്യ പി​ള്ള, കാ​ന​റാ ബാ​ങ്ക് ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ കെ.​എ​ൻ.​ത​ങ്ക​പ്പ​ൻ, ന​ബാ​ർ​ഡ് ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ എ.​മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.