മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ൽ സേ​വ​ന​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ
Wednesday, September 16, 2020 10:49 PM IST
മ​ല​പ്പു​റം: മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വ​ണ്‍​മെ​ന്‍റ് മാ​നേ​ജ്—​മെ​ന്‍റ് സി​സ്റ്റം (ഐഎ​ൽജിഎംഎ​സ്) സോ​ഫ്റ്റ് വെ യ​ർ വി​ന്യ​സി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പി​.വി. അ​ൻ​വ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൾ ഉ​ൾ​പ്പെ​ട്ട ഐഎ​ൽജിഎംഎ​സ്
സം​വി​ധാ​ന​ത്തി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മൊ​ബൈ​ലി​ൽ അ​പേ​ക്ഷ​യും പ​രാ​തി​യും ന​ൽ​കാ​നാ​വും. ജീ​വ​ന​ക്കാ​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നും ക​ഴി​യും.
ജ​ന​ന​മ​ര​ണ, വി​വാ​ഹ ര​ജി​സ്ട്രേ​ഷ​നു​ക​ൾ, സാ​മൂ​ഹ്യ സു​ര​ക്ഷി​ത​ത്വ പെ​ൻ​ഷ​നു​ക​ൾ, എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സ് തു​ട​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന എ​ല്ലാ​വി​ധ
സേ​വ​ന​ങ്ങ​ളും ഒ​റ്റ സോ​ഫ്റ്റ് വെയ​റി​ലൂ​ടെ എ​വി​ടെ നി​ന്നും അ​പേ​ക്ഷി​ക്കു​ന്ന​തി​നും ഓ​ണ്‍​ലൈ​നാ​യി ല​ഭി​ക്കു​ന്ന​തി​നും ക​ഴി​യാ​വു​ന്ന രീ​തി​യി​ലാ​ണ് സോ​ഫ്റ്റ് വെയ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.രാ​ധാ​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ടി റെ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.