മൂ​ത്തേ​ടം ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന് സ്വ​ന്തം കെ​ട്ടി​ടം
Wednesday, September 16, 2020 10:49 PM IST
മ​ല​പ്പു​റം: മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഇ​നി സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 42 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
പി.​വി.അ​ൻ​വ​ർ എംഎ​ൽഎ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചോ​ള​മു​ണ്ട വാ​ർ​ഡി​ൽ കാ​ര​പ്പു​റം കു​റ്റി​ക്കാ​ട് റോ​ഡി​ൽ 14 സെ​ന്‍റ് സ്ഥ​ലം വി​ല​യ്ക്കു വാ​ങ്ങി 1200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണത്തി​ലാ​ണ് കെ​ട്ടി​ടം ഒ​രു​ക്കി​യ​ത്.
ഒ​രു വ​ർ​ഷം മു​ന്പ് വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. നി​ല​വി​ൽ 18 കു​ട്ടി​ക​ളാ​ണ് ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വ്യ​ക്തി​ത്വ വി​ക​സ​നം, ആ​രോ​ഗ്യ പ​രി​പാ​ല​നം, തൊ​ഴി​ൽ വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ടി റെ​ജി, എ​ൻ.​പി.മ​ജീ​ദ് പ​ങ്കെ​ടു​ത്തു.