ക​നോ​ലി തൂ​ക്കു​പാ​ലം: അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം
Wednesday, September 16, 2020 10:49 PM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​മാ​യ ക​നോ​ലി പ്ലോ​ട്ടി​ലെ തൂ​ക്കു​പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ല​മെ​ന്ന് കേ​ര​ള ഫോ​റ​സ്റ്റ് വാ​ച്ചേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ഇ​വി​ടെ നി​ന്ന് പ്ര​തി​വ​ർ​ഷം 60 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് സ​ർ​ക്കാ​രി​ന് വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത്. 2019-ലെ ​പ്ര​ള​യ​ത്തി​ലാ​ണ് തൂ​ക്കു​പാ​ല​ത്തി​ന് കാ​ര്യ​മാ​യ ത​ക​രാ​റു​ക​ൾ പ​റ്റി​യ​ത്. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് ക​നോ​ലി പ്ലോ​ട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ​യാ​യി. പാ​ല​ത്തി​ന്‍റെ ത​ക​രാ​റു​ക​ൾ മ​ന​സി​ലാ​ക്കി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ യ​ഥാ​സ​മ​യം ന​ട​ത്താ​ൻ സ​മ​യ​മു​ണ്ടാ​യി​ട്ടും അ​ത് ചെ​യ്യാ​തി​രു​ന്ന​തി​നാ​ൽ ഒ​രു വ​ർ​ഷ​മാ​യി​ട്ടും സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഈ ​വ​ർ​ഷ​ത്തെ മ​ഴ​യി​ൽ പാ​ലം പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു. ഇ​ത് മൂ​ലം സ​ർ​ക്കാ​രി​ന് ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർ​നി​ർ​മി​ക്കു​ക​യോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തീ​ക​രി​ക്കു​ക​യോ ചെ​യ്യാ​തെ ടൂ​റി​സം ഹ​ബ്ബ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ മ​റ്റു പ്ര​വൃ​ത്തി​ക​ളാ​ണ് ചെ​യ്ത​ത്.
ക​നോ​ലി പ്ലോ​ട്ടി​ലേ​ക്ക് ചാ​ലി​യാ​ർ പു​ഴ​യി​ലൂ​ടെ പോ​കു​ന്ന​തി​ന് വേ​ണ്ടി നി​ർ​മി​ച്ച ച​ങ്ങാ​ട​വും റോ​ഡ് നി​ർ​മാ​ണ​വും തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​തും പ്ലോ​ട്ടി​ന​ക​ത്ത് ക​രി​ങ്ക​ല്ല് പ​തി​ച്ച​തി​ലും ടോ​യ് ലെറ്റ് ബ്ലോ​ക്ക് നി​ർ​മി​ച്ച​തി​ലും വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യും യൂ​ണി​യ​ൻ ആ​രോ​പി​ച്ചു.
അ​ട​ച്ചു​പൂ​ട്ടി​യ നി​ല​ന്പൂ​ർ വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ 35 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള 15 ഓ​ളം വി​ള​ക്കു കാ​ലു​ക​ൾ പെ​യി​ന്‍റ​ടി​ച്ച് പു​തി​യ ലൈ​റ്റു​ക​ളാ​ക്കി മാ​റ്റി​യാ​ണ് തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് വെട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് യൂ​ണി​യ​ൻ ആ​രോ​പി​ച്ചു.
ടൂ​റി​സ്റ്റ് ഹ​ബ്ബി​ന്‍റെ പേ​രി​ൽ ചെ​യ്ത പ്ര​വൃ​ത്തി​ക​ളെ​ല്ലാം ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യാ​ണ് ചെ​യ്ത​ത്. അ​ക്ക​രെ പോ​കാ​ൻ ഉ​ണ്ടാ​ക്കി​യ ച​ങ്ങാ​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്. സ​ർ​ക്കാ​രി​നു​ണ്ടാ​യ സാ​ന്പ​ത്തി​ക ന​ഷ്ടം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും അ​ഴി​മ​തി​യെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി, വ​നം വ​കു​പ്പ് മ​ന്ത്രി, നി​ല​ന്പൂ​ർ എം​എ​ൽ​എ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.