മൂ​ത്തേ​ട​ത്ത് പു​ലി​യി​റ​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർശി​ച്ചു
Tuesday, September 15, 2020 11:33 PM IST
എ​ട​ക്ക​ര: പു​ലി​യി​റ​ങ്ങി ഭീ​തി പ​ട​ർ​ത്തി​യ പ്ര​ദേ​ശം എം​എ​ൽ​എ​യും നോ​ർ​ത്ത്, സൗ​ത്ത് ഡി​എ​ഫ്ഒ​മാ​രും സ​ന്ദ​ർ​ശി​ച്ചു. പു​ലി​യി​റ​ങ്ങി​യ ര​ണ്ടി​ട​ത്തും വ​നം​വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ക്കും.

പാ​ലാ​ങ്ക​ര ചീ​ര​പ്പാ​ടം നെ​ടും​കു​ള​വ​ൻ അ​ബ്ദു​വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യി​റ​ങ്ങി നാ​യ​യെ കൊ​ന്ന് തി​ന്ന​ത്.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ലും പു​ലി ഭീ​തി പ​ര​ത്തി. കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച പ്ര​ദേ​ശ​വും സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന പ്ര​ദേ​ശ​ത്ത് സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പു​ലി​യി​റ​ങ്ങി ഭീ​തി പ​ര​ത്തി​യ പ്ര​ദേ​ശ​ത്ത് ക്യാ​മ​റ സ്ഥാ​പി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​മെ​ന്ന് ഡി​എ​ഫ്ഒ​മാ​ർ ഉ​റ​പ്പ് ന​ൽ​കി. പു​ലി​യു​ടെ കാ​ൽ​പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ചു. കാ​മ​റ​യി​ൽ പു​ലി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ വ​നം വ​കു​പ്പ് ഇ​രു​ന്പ് കൂ​ട് സ്ഥാ​പി​ച്ച് പി​ടി​കൂ​ടും.

പ്ര​ദേ​ശ​വാ​സി​ക​ളോ​ട് രാ​ത്രി​യി​ൽ പു​റ​ത്ത് ലൈ​റ്റ് ഇ​ട​ണ​മെ​ന്നും, ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​നം വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ സ​ജി​കു​മാ​ർ, നോ​ർ​ത്ത് ഡി​എ​ഫ്ഒ മാ​ർ​ട്ടി​ൻ ലോ​വ​ൽ, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​രാ​ധാ​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ടി.​റെ​ജി, മു​ജീ​ബ് കോ​യ, ക​രു​ളാ​യി, നി​ല​ന്പൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.