വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ കൈ​ത്താ​ങ്ങി​ൽ ശ്രീ​ജ​യ്ക്കു വാ​ട​ക​വീടൊ​രു​ങ്ങു​ന്നു
Thursday, August 13, 2020 11:34 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ കൈ​ത്താ​ങ്ങി​ൽ പു​ത്ത​രി​പ്പാ​ട​ത്തെ ശ്രീ​ജ​യ​ക്കും മ​ക​ൾ മി​നി​മോ​ൾ​ക്കും വാ​ട​ക​വീ​ടൊ​രു​ങ്ങു​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്നു പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്കി​വ​ർ ഇ​ന്നു താ​മ​സം മാ​റ്റും. പു​ത്ത​രി​പ്പാ​ട​ത്ത് വ​ന​ത്തി​നോ​ടു ചേ​ർ​ന്ന സ്ഥ​ല​ത്താ​ണ് ത​ക​ർ​ന്നു​വീ​ഴാ​റാ​യ ഇ​വ​രു​ടെ വീ​ടു​ള്ള​ത്. എ​ല്ലാ വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്ത് പു​റ​ത്തെ​വി​ടെ​യെ​ങ്കി​ലു​മാ​ണ് ക​ഴി​യാ​റ്.
ഈ ​വ​ർ​ഷ​വും കാ​ര​ക്കോ​ട് സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണി​വ​ർ. മ​ഴ കു​റ​ഞ്ഞി​ട്ടും സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യി താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക ഫ​ണ്ടു​പ​യോ​ഗി​ച്ച് സ​മീ​പ​ത്തു ത​ന്നെ ഒ​രു വീ​ട് വാ​ട​ക​ക്ക് സം​ഘ​ടി​പ്പി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.
വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ന​ക്സ​ൽ വി​രു​ദ്ധ സേ​ന​യും ട്രോ​മ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രും ചേ​ർ​ന്ന് വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ന്ന​ലെ തീ​ർ​ത്തു.
ഇ​ന്നു ഇ​വ​രെ ഈ ​വീ​ട്ടി​ലേ​ക്കു മാ​റ്റും. മ​റ്റൊ​രു വീ​ട്് സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തു വ​രെ ഇ​വ​രെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​പ്പി​ക്കും.