ഇഐഎ ആക്ടിൽ വിയോജിപ്പ്: യൂത്ത് ലീഗ് 25000 ഇ-മെയിൽ അയച്ചു
Tuesday, August 11, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മു​ണ്ടാ​ക്കി കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി ഇ​ഐ​എ ആ​ക്ട് പ​രി​ഷ്ക​രി​ക്കാ​ൻ ക​ര​ട് പു​റ​ത്തി​റ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നോ​ട് വി​യോ​ജി​പ്പ് അ​റി​യി​ച്ചു കൊ​ണ്ട് യൂ​ത്ത് ലീ​ഗ് 25000 ഇ-​മെ​യി​ൽ അ​യ​ച്ചു. മു​നി​സി​പ്പ​ൽ ത​ല ഉ​ദ്ഘാ​ട​നം മു​സ്ലിം ലീ​ഗ് മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മു​ൻ​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് വി.​ടി.​ഷെ​രീ​ഫ് അ​ധ്യ​ക്ഷ വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി നി​സാം, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കി​ഴി​ശേ​രി വാ​പ്പു, യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഉ​നൈ​സ് ക​ക്കൂ​ത്ത്, അ​ബ്ബാ​സ് ജൂ​ബി​ലി, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ട്ര​ഷ​റ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​സ​ക്കീ​ർ ഹു​സൈ​ൻ, പ​ച്ചീ​രി ഫാ​റൂ​ഖ്, ഷു​ക്കൂ​ർ കു​ട്ടി​പ്പാ​റ, പ​ച്ചീ​രി ജ​ലാ​ൽ, ഇ​ർ​ഷാ​ദ് ത​ങ്ങ​ൾ, മു​ർ​ഷി​ദ് ത​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.