കാ​റ്റി​ലും മ​ഴ​യി​ലും വെ​ണ്ണേ​ക്കോ​ട് കോ​ള​നി​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം
Monday, August 10, 2020 11:48 PM IST
നി​ല​ന്പൂ​ർ: കാ​റ്റി​ലും മ​ഴ​യി​ലും വെ​ണ്ണേ​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ വ്യാ​പ​ക ന​ഷ്ടം. റ​ബ​ർ, ക​മു​ക്, തെ​ങ്ങ് ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​നു മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണു. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു കോ​ള​നി നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ണേ​ക്കോ​ട് മു​തു​വാ​ൻ കോ​ള​നി​യി​ലെ രാ​മ​ച​ന്ദ്ര​ൻ, കോ​ർ​മ​ൻ, ല​ക്ഷ്മി, രാ​മ​ൻ​കു​ട്ടി, ബാ​ല​ച​ന്ദ്ര​ൻ, ചൈ​ര​ൻ, മ​നോ​ഹ​ര​ൻ എ​ന്നി​വ​രു​ടെ ടാ​പ്പിം​ഗ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന റ​ബ​ർ മ​ര​ങ്ങ​ളാ​ണ് കാ​റ്റി​ൽ ക​ട​പു​ഴ​കി​യും പൊ​ട്ടി​യും വീ​ണ​ത്. തെ​ങ്ങും ക​മു​കും ന​ശി​ച്ചി​ട്ടു​ണ്ട്.
കൃ​ഷി ന​ശി​ച്ചി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് രാ​മ​ച​ന്ദ്ര​ൻ പ​റ​യു​ന്നു. 2016 മു​ത​ൽ വ​നം വ​കു​പ്പി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് അ​ധി​കൃ​ത​ർ ഈ ​ഭൂ​മി​ക്ക് നി​കു​തി സ്വീ​ക​രി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ന​ഷ്ട പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. സ​ങ്കേ​തി​ക ത​ട​സം നീ​ക്കി ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കോ​ള​നി നി​വാ​സി​ക​ൾ പ​റ​യു​ന്നു.