15 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Thursday, August 6, 2020 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബൈ​പാ​സ് റോ​ഡി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കെ​എ​ൽ 53 ഡി 5424 ​ന​ന്പ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​മു​ഹ​മ്മ​ദ് അ​ബ്ദു​ൾ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ര്യ​വ​ട്ടം മ​ണ്ണാ​ർ​മ​ല ചെ​ണ്ണ​യ​ത്തൊ​ടി പ്ര​ഭാ​ക​ര (38)നെ ​പി​ടി​കൂ​ടി അ​റ​സ്റ്റു ചെ​യ്ത​ത്. കോ​വി​ഡ് കാ​ല​ത്തു​ള്ള അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി
ഇ​യാ​ളെ എ​ക്സൈ​സ് സം​ഘം നി​രീക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​ത്തി​ലു​ള്ള അ​രി​ക്ക​ണ്ടം പാ​ക്ക് സ്വ​ദേ​ശി​ക​ളെ​ക്കു​റി​ച്ചും പ്ര​തി​യു​ടെ മ​റ്റു ബ​ന്ധ​ങ്ങ​ളേ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എം.​ശി​വ​പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ. റി​ഷാ​ദ​ലി, അ​ഭി​ൻ​രാ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.