പോ​ക്സോ കേസ് പ്ര​തി നാലുവ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ
Wednesday, August 5, 2020 10:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന പ്ര​തി സം​ഭ​വം ന​ട​ന്നു നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ലാ​യി. അ​രി​പ്ര സ്വ​ദേ​ശി കി​ഴ​ക്കേ​ക​രു​വാ​ട്ടി​ൽ ഉ​മ്മ​ർ സ​ജീ​റി (28) നെ​യാ​ണ് കൊ​ള​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം ഷ​മീ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. 2016 ഒാ​ഗ​സ്റ്റി​ൽ 15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നു ത​ന്‍റെ ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഒ​രു ക്വാ​ർ​ട്ടേ​ഴ്സി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.
2018 ൽ ​ചൈ​ൽ​ഡ് ലൈ​ൻ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നു കൊ​ള​ത്തൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും പ്ര​തി ഇ​തി​നി​ട​യി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് സ​ജീ​ർ ക​ഴി​ഞ്ഞ മാ​സം നാ​ട്ടി​ലെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ വീ​ട്ടി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്‌​സി​പി​ഒ റ​ഫു​ദീ​ൻ, സി​പി​ഒ സ​ത്താ​ർ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്് ചെ​യ്തു.