കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത നാ​ശം
Wednesday, August 5, 2020 10:55 PM IST
നി​ല​ന്പൂ​ർ: ചൊ​വ്വാ​ഴ്ച രാ​ത്രി തോ​രാ​തെ പെ​യ്ത മ​ഴ​യി​ൽ നി​ല​ന്പു​രി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​ക്ക​ട​വ്, ക​രി​ന്പു​ഴ, വ​ട​പു​റം, ക​നോ​ലി പ്ലോ​ട്ട്, നി​ല​ന്പൂ​ർ ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ​മ​ര​ങ്ങ​ൾ മു​റി​ഞ്ഞു​വീ​ണാ​ണ് ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യ​ത്.

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക ന​ഷ്ടം. പെ​രു​വ​ന്പാ​ടം, മൂ​ലേ​പ്പാ​ടം, വാ​ളം​തോ​ട് മേ​ഖ​ല​ക​ളി​ലാ​ണ് വ്യാ​പ​ക കൃ​ഷി​നാ​ശ​വും വീ​ടു​ക​ൾ​ക്ക് നാ​ശ​വു​മു​ണ്ടാ​യ​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക​ൾ തോ​ട്ട​പ്പ​ള്ളി, വാ​ളം​തോ​ട് മേ​ഖ​ല​യി​ൽ കാ​റ്റി​ൽ ഒ​ടി​ഞ്ഞു വീ​ണു. ചൊ​വ്വാ​ഴ്ച്ച രാ​ത്രി ഒ​ന്ന​ര മ​ണി​യോ​ടെ​യാ​ണ് മ​ഴ​ക്കൊ​പ്പം വ്യാ​പ​ക കാ​റ്റു​മു​ണ്ടാ​യ​ത്. വ​ലി​യ കാ​ർ​ഷി​ക വി​ള ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യി.