മ​രം പൊ​ട്ടി​വീ​ണു അ​പ​ക​ടം
Tuesday, August 4, 2020 11:11 PM IST
നി​ല​ന്പൂ​ർ: ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് മ​രം പൊ​ട്ടി​വീ​ണു, ദീ​പി​ക ജീ​വ​ന​ക്കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ നി​ല​ന്പൂ​ർ ഏ​രി​യാ മാ​നേ​ജ​ർ എം.​എ.​വി​റ്റാ​ജ് വ​ട പു​റ​ത്ത് നി​ന്നും നി​ല​ന്പൂ​രി​ലേ​ക്ക് വ​രി​കെ വ​ട​പു​റം പാ​ല​ത്തി​നും ക​നോ​ലി​പ്ലോട്ടി​നും ഇ​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30തോ​ടെ​യാ​ണ് ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് മ​രം പൊ​ട്ടി​വീ​ണ​ത്. ഹെ​ൽ​മ​റ്റി​ന് മു​ക​ളി​ലേ​ക്കാ​ണ് കൊ​ന്പ് വീ​ണ​ത്. വ​ണ്ടി​ക്ക് ചെ​റി​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

മഴ: കാ​ളി​കാ​വി​ൽ വ്യാ​പ​ക നാ​ശം

കാ​ളി​കാ​വ്: മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടു​ക​ൾ​ക്ക് നാ​ശം. ചാ​ഴി​യോ​ട് ശ​ക്തമാ​യ കാ​റ്റി​ൽ മ​രം വീ​ണ് വീ​ടി​ന് കേ​ടുപാ​ടു​ക​ൾ സം​ഭ​വി​ച്ചു .ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ് മ​ണി​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റ് ആ​ഞ്ഞ് വീ​ശി​യ​ത്.
സി.​ടി.​അ​ബ്ദു​ൽ അ​സീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് നാ​ല് വ​യ​സു​കാ​രി​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പ​ടി​ഞ്ഞാ​റേ ക​ര​മ്മ​ൽ മ​ണി​യു​ടെ മ​ക​ൾ അ​മ്മു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. മേ​ഖ​ല​യി​ൽ കാ​റ്റും മ​ഴ​യും രാ​ത്രി​യും ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.