കാ​ല​വ​ർ​ഷം: പോ​ത്തു​ക​ല്ലി​ൽ ജാ​ഗ്ര​താ​യോ​ഗം
Monday, August 3, 2020 10:48 PM IST
എ​ട​ക്ക​ര: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള പോ​ത്തു​ക​ൽ മേ​ഖ​ല​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി യോ​ഗം ചേ​ർ​ന്നു. പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യാ​ണ് പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. ഇ​ന്നു മു​ത​ൽ അ​ടു​ത്ത നാ​ലു ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ അ​തി​വ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന​ത്.
യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, പോ​ലീ​സ്, അ​ഗ്നി​ര​ക്ഷ സേ​ന തു​ട​ങ്ങി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ബ​ന്ധി​ച്ചു. ഇ​ന്ന​ലെ മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തീ​വ്ര​മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി​രു​ന്നു യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കെ​ടു​തി​ക​ൾ നേ​രി​ട്ട പ്ര​ദേ​ശ​മാ​ണ് പോ​ത്തു​ക​ൽ. അ​തി​നാ​ൽ ദു​ര​ന്ത ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളാ​യ മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ കു​ന്പ​ള​പ്പാ​റ, ത​രി​പ്പ​പ്പൊ​ട്ടി, വാ​ണി​യം​പു​ഴ, ഇ​രു​ട്ടു​കു​ത്തി, ത​ണ്ട​ൻ​ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ ആ​ദി​വാ​സി​ക​ൾ​ക്ക് ടാ​ർ​പോ​ളി​ൻ, മ​ണ്ണെ​ണ്ണ, ടോ​ർ​ച്ച് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റി​താ​മ​സി​ക്ക​ണ​മെ​ന്നും വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ എ​ല്ലാം സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേം ന​ൽ​കി. യോ​ഗ​ത്തി​ൽ പി.​വി അ​ൻ​വ​ർ എം​എ​ൽ​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ല അ​ര​വി​ന്ദ​ൻ, ത​ഹ​സി​ൽ​ദാ​ർ സി. ​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, നി​ല​ന്പൂ​ർ ഫ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ഗ​ഫൂ​ർ, എ​എ​സ്ഐ സോ​മ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ റെ​നി വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ണ്‍, മ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.