വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് പി​പി​ഇ കി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Saturday, August 1, 2020 11:30 PM IST
നി​ല​ന്പൂ​ർ: വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് പി​പി​ഇ കി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. ജി​ല്ല​യി​ൽ കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ക​യും ഉ​റ​വി​ടം പോ​ലു​മ​റി​യാ​ത്ത കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്പോ​ഴും ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ.

മ​റ്റെ​ല്ലാ വ​കു​പ്പു​ക​ളി​ലും ജോ​ലി ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​ട്ടും ഉ​ന്ന​ത വ​ന​പാ​ല​ക​ർ വ​നം വ​കു​പ്പി​ൽ ജോ​ലി ക്ര​മീ​ക​ര​ണ​ത്തി​ന് ത​യാ​റാ​കാ​ത്ത​തി​നാ​ൽ മു​ഴു​വ​ൻ വ​നം പാ​ല​ക​രും ജോ​ലി​ക്കെ​ത്ത​ണം. ഒ​രു വ​നം സ്റ്റേ​ഷ​നി​ൽ ര​ണ്ട് പി​പി​ഇ കി​റ്റു​ക​ൾ എ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.