മലപ്പുറത്തു 75 പേർക്ക് കോവിഡ്
Friday, July 31, 2020 11:50 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 75 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​താ​യി മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ 63 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന എ​ട്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ഇ​ന്ന​ലെ ഒ​ന്പ​തു പേ​ർ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം ഇ​തു​വ​രെ 1,333 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. 33,447 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര​ട​ക്കം 834 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 577 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 13 പേ​രും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചു പേ​രും കാ​ളി​കാ​വ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 31 പേ​രും മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 48 പേ​രും ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ൽ 35 പേ​രും കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ 123 പേ​രു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 31,237 പേ​ർ വീ​ടു​ക​ളി​ലും 1,340 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ, ആ​ന്‍റി​ബോ​ഡി വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പ​ടെ 65,959 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ൽ 63,929 പേ​രു​ടെ ഫ​ലം ല​ഭ്യ​മാ​യി.
ഇ​തി​ൽ 58,539 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. 1,894 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252.