ഉ​ച്ച​ക്ക​ഞ്ഞി​ക്കി​റ്റ്: വി​ത​ര​ണ​ത്തി​ന് ഒ​രു​ങ്ങി
Monday, July 13, 2020 11:35 PM IST
കാ​ളി​കാ​വ്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​ച്ച​ക്ക​ഞ്ഞി കി​റ്റ് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​കു​ന്നു. കാ​ളി​കാ​വ് ബ​സാ​ർ ജി​യു​പി സ്കൂ​ളി​ലാ​ണ് കി​റ്റു​ക​ൾ ഒ​രു​ങ്ങു​ന്ന​ത്.
കോ​വി​ഡ് കാ​ര​ണം സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. പ്രീ ​പ്രൈ​മ​റി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് കി​റ്റു​ക​ൾ ല​ഭി​ക്കു​ക. കാ​ളി​കാ​വ് ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 8600 കി​റ്റു​ക​ളാ​ണ് വി​ത​ര​ണ​ത്തി​നു​ള്ള​ത്. സ​പ്ലൈ​കോ ആ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.
കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ അ​രി, പ​ഞ്ച​സാ​ര, ക​ട​ല, ചെ​റു​പ​യ​ർ, പ​രി​പ്പ്, മ​ല്ലി​പ്പൊ​ടി, മു​ള​ക് പൊ​ടി, മ​ഞ്ഞ​പ്പൊ​ടി, ആ​ട്ട തു​ട​ങ്ങി​യ വ​സ്തു​ക്ക​ളാ​ണ് കി​റ്റി​ലു​ണ്ടാ​വു​ക.
അ​താ​ത് സ്കൂ​ൾ അ​ധി​കാ​രി​ൽ കേ​ന്ദ്ര​ത്തി​ൽ വ​ന്ന് കി​റ്റു​ക​ൾ ഏ​റ്റെ​ടു​ത്ത് വി​ത​ര​ണം ന​ട​ത്തണം.