പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സി​എ​ച്ച് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, July 13, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ സി​എ​ച്ച് സെ​ന്‍റ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സി​എ​ച്ച് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​എ​ച്ച് സെ​ന്‍റ​ർ എ​ല്ലാ​യി​ട​ത്തും രോ​ഗി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ മ​ന​സി​ലാ​ക്കി മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വെ​ക്കു​ന്ന​ത്.
ആ​തു​രാ​ല​യ​ങ്ങ​ളു​ടെ ന​ഗ​ര​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പു​റ​മെ ഇ​ത​ര ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും സേ​വ​ന​മെ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.
പ​രി​പാ​ടി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സി​എ​ച്ച് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കെ.​പി.​എ.​മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, നാ​ല​ക​ത്ത് സൂ​പ്പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ മു​സ്്ലിം​ലീ​ഗ് സെ​ക്ര​ട്ട​റി സ​ലീം കു​രു​വ​ന്പ​ലം, സി.​എ​ച്ച്.​സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ.​കെ.​മു​സ്ത​ഫ, മ​ണ്ഡ​ലം മു​സ്്ലിം​ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൽ​സ​ലാം, കെ​പി​സി​സി അം​ഗം വി.​ബാ​ബു​രാ​ജ്, എ.​കെ.​നാ​സ​ർ, പി.​കെ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി, എം.​എ​സ്.​അ​ല​വി, പ​ച്ചീ​രി ഫാ​റൂ​ഖ്, റ​ഷീ​ദ് ആ​ലാ​യ​ൻ, റി​യാ​സ് കൊ​പ്പം, ത​റ​യി​ൽ മു​സ്ത​ഫ, ഡോ.​പി.​ഉ​ണ്ണീ​ൻ കിം​സ് അ​ൽ​ശി​ഫ, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, അ​മീ​ർ പാ​താ​രി, പി.​കെ.​മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, ഒ.​കെ.​എം.​മൗ​ല​വി, പി​ലാ​ക്ക​ൽ ഷൗ​ക്ക​ത്ത​ലി, പി.​ടി.​സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.