വ​ള​ർ​ത്തു മീ​നു​ക​ൾ ച​ത്തു
Sunday, July 12, 2020 11:50 PM IST
എ​ട​ക്ക​ര: തോ​ട്ടി​ൽ നി​ന്നു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ച്ച മ​ത്സ്യ​ക​ർ​ഷ​ക​ന്‍റെ കു​ള​ത്തി​ൽ വ​ള​ർ​ത്തു​മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി. പോ​ത്തു​ക​ൽ മേ​ലേ കു​നി​പ്പാ​ല വ​ന​ത്തി​ൽ നി​ന്നു​ള്ള തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന വെ​ള്ള​മാ​ണ് ചെ​റാ​തൊ​ടി​ക മ​മ്മ​ദ് എ​ന്ന ക​ർ​ഷ​ക​ന്‍റെ മ​ത്സ്യ കു​ള​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്. ഒ​ന്ന​ര​മാ​സം വ​ള​ർ​ച്ച​യ​ത്തെി​യ വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി മീ​നു​ക​ളാ​ണ് ച​ത്തു​പൊ​ങ്ങി​യ​ത്.
ആ​റു മാ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കു​ന്ന ത​ര​ത്തി​ൽ മ​ത്സ്യ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന​താ​യി​രു​ന്നു മ​ത്സ്യ​കൃ​ഷി. തോ​ട്ടി​ലെ മീ​നു​ക​ളും ച​ത്ത​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തോ​ട്ടി​ൽ വി​ഷം ക​ല​ർ​ത്തി​യാ​താ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പോ​ത്തു​ക​ൽ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.