വ​ണ്ടൂ​രി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട; നാ​ലുപേ​ർ അ​റ​സ്റ്റി​ൽ
Sunday, July 12, 2020 11:50 PM IST
വ​ണ്ടൂ​ർ: ആ​ന്ധ്രാ പ്ര​ദേ​ശി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി വ​ണ്ടൂ​രി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. ര​ണ്ടു കാ​റു​ക​ളി​ലാ​യി വ​രി​ക​യാ​യി​രു​ന്ന ഇ​വ​രെ പോ​രൂ​ർ തോ​ട്ടു​പു​റ​ത്ത് വെ​ച്ചാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി അ​ബ്ദു​ൽ വ​ഹാ​ബ് (31), ക​ല്ലാ​യി സ്വ​ദേ​ശി പി.​വി.​പ്ര​മീ​സ് (34), എ​ട​ക്ക​ര ഉ​തി​ര​ക്കു​ളം തീ​ക്കു​ന്ന​ൻ ഡ​ബി​ലേ​ഷ് (34), ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി സ​റ​ജു (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും നാ​ല് കി​ലോ ക​ഞ്ചാ​വും ക​ട​ത്താ​നു​പ​യോ​ഗി​ച്ച ര​ണ്ടു വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മോ​ഷ​ണ​ക്കു​റ്റ​ത്തി​നു​ൾ​പ്പെ​ടെ പ്ര​തി​ക​ൾ മു​ൻ​പും പോ​ലീ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ജ​യി​ലി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ടാ​ണ് ഇ​വ​ർ കു​റ്റ​കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നും ലോ​റി​യി​ൽ ബെം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ച ക​ഞ്ചാ​വ് അ​വി​ടെ നി​ന്നും മു​ത്ത​ങ്ങ വ​ഴി കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നെ കു​റി​ച്ച് നേ​ര​ത്തെ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ, മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ്, തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ, കാ​ളി​കാ​വ് എ​ക്സൈ​സ് റൈ​ഞ്ച് എ​ന്നി​വ​രു​ടെ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. തൃ​ശൂ​ർ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​മ​നോ​ജ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, ഷി​ബു, മ​ല​പ്പു​റം ഇ​ന്‍റ​ലി​ജ​ൻ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ഷി​ജു​മോ​ൻ, തി​രൂ​ർ സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ മ​നോ​ജ​ൻ, മു​ഹ​മ്മ​ദാ​ലി, കാ​ളി​കാ​വ് റൈ​ഞ്ചി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ.​വി​നോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, പി.​അ​ശോ​ക്, എം.​കെ.​ശ​ശി​ധ​ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ഷി​ൽ നാ​യ​ർ, ഷം​നാ​സ്, അ​ഫ്സ​ൽ, ലി​ജി​ൻ, എം.​സോ​ണി​യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.