എം.​എ​ൻ. കാ​വ്യ​പു​ര​സ്കാ​രം സി.​പി. ബൈ​ജു​വി​ന് സ​മ്മാ​നി​ച്ചു
Friday, July 10, 2020 11:28 PM IST
മ​ല​പ്പു​റം: എം.​എ​ൻ.​കു​റു​പ്പി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം യു​വ എ​ഴു​ത്തു​കാ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​തി​നാ​യി​ര​ത്തി ഒ​ന്ന് രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന ഈ ​വ​ർ​ഷ​ത്തെ എം.​എ​ൻ. കാ​വ്യ​പു​ര​സ്കാ​രം മ​ല​പ്പു​റം തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി സി.​പി ബൈ​ജു​വി​നു എ.​എം.​ആ​രി​ഫ് എം​പി സ​മ്മാ​നി​ച്ചു.
തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബൈ​ജു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി നോ​ക്കു​ന്നു.

നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ബൈ​ജു മൂ​ന്നു പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ എം. ​ഷീ​ബ . മ​ക്ക​ൾ ആ​രാ​ധ്യ, ആ​രോ​ണ്‍.