സ്വ​പ്ന സു​രേ​ഷ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലെ​ന്നു പി.​കെ. ബ​ഷീ​ർ
Friday, July 10, 2020 11:28 PM IST
നി​ല​ന്പൂ​ർ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​ണെ​ന്ന് പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ. അ​ക​ന്പാ​ട​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ല്ലാ ക​ള്ള​ക്ക​ട​ത്തു​കാ​രും എ​ല്ലാ ത​ട്ടി​പ്പു​കാ​രും ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യാ​ണ് ബ​ന്ധ​പ്പെ​ടു​ന്ന​തെ​ന്നും കേ​ര​ളാ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ​തി​നാ​ലാ​ണ് നാ​ലു ദി​വ​സ​മാ​യി​ട്ടും സ്വ​പ്ന സു​രേ​ഷി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
മു​ൻ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കെ. ​ക​രു​ണാ​ക​ര​ൻ, ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്നി​വ​ർ​ക്ക് എ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ ആ​ഞ്ഞ​ടി​ച്ച പി​ണ​റാ​യി വി​ജ​യ​ൻ ത​നി​ക്ക് എ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ സം​സാ​ര​ത്തി​ൽ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് വി​ചി​ത്ര​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.