ന​ക്ഷ​ത്ര ആ​മ​യെ വി​ൽ​ക്കാൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾകൂ​ടി പി​ടി​യി​ൽ
Thursday, July 9, 2020 11:32 PM IST
നി​ല​ന്പൂ​ർ: ന​ക്ഷ​ത്ര ആ​മ​യെ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ഖ്യ​ക​ണ്ണി​ക​ളി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് മു​ക്കം കു​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി കു​ട്ടേ​ക്കാ​ട​ൻ നി​സാ​ർ അ​ഹ​മ്മ​ദ് (30) നെ​യാ​ണ് ഇ​ന്ന​ലെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള കൊ​ടു​ന്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ എ.​സ​ത്യ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യ​ത്. ഇ​നി പി​ടി​കി​ട്ടാ​നു​ള്ള​ത് കോ​ഴി​ക്കോ​ട് കു​ന്നു​മ്മ​ൽ സ്വ​ദേ​ശി​യാ​യ 17 കാ​ര​നെ​യാ​ണ്. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​മ​നോ​ജ് കു​മാ​ർ, പി. ​ഷി​ജു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ജി​ൻ ജോ​സ​ഫ്, സ​തീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
കോ​ഴി​ക്കോ​ട് വ​നം ഫ്ള​യി​ങ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​ന്പൂ​ർ കോ​ഴി​ക്കോ​ട് വ​നം ഫ്ള​യി​ങ് സ്ക്വാ​ഡു​ക​ളാ​ണ് ന​ക്ഷ​ത്ര ആ​മ​യെ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴം​ഗ സം​ഘ​ത്തെ​യും ഒ​രു സ്വി​ഫ്റ്റ് കാ​റും ബു​ധ​നാ​ഴ്ച്ച പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​തി​ക​ളെ​യും തൊ​ണ്ടി​മു​ത​ലും കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള കൊ​ടു​ന്പു​ഴ ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. പ്ര​തി​ക​ളെ​യു​മാ​യി വ്യാ​ഴാ​ഴ്ച തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​തി​നി​ട​യി​ലാ​ണ് നി​സാ​ർ അ​ഹ​മ്മ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.