ജ​ല ജീ​വ​ൻ മി​ഷ​ൻ മ​ങ്ക​ട മ​ണ്ഡ​ലം യോ​ഗം ചേ​ർ​ന്നു
Tuesday, July 7, 2020 11:15 PM IST
മ​ങ്ക​ട: മു​ഴു​വ​ൻ ഗ്രാ​മീ​ണ വീ​ടു​ക​ളി​ലേ​ക്കും ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ മ​ണ്ഡ​ലം അ​വ​ലോ​ക​ന യോ​ഗം ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വെ​ള്ള​മെ​ത്തി​ക്കേ​ണ്ട വീ​ടു​ക​ളു​ടെ ഏ​ക​ദേ​ശ ക​ണ​ക്ക് യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.
പ​ദ്ധ​തി​യു​ടെ ചെ​ല​വ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്പ​ത് ശ​ത​മാ​ന​വും ബാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​രും, പ​ഞ്ചാ​യ​ത്തും പ​ത്ത് ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​വും വ​ഹി​ക്കും.
ഓ​രോ പ​ഞ്ചാ​യ​ത്തി​ലും യോ​ഗം വി​ളി​ച്ച് സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ നീ​ട്ടു​ന്ന​തി​ന് ആ​ർ​ബി​കെ പ​ദ്ധ​തി​യി​ലെ 63 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യു​ടെ ഡി​പി​ആ​റും പു​തി​യ പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കും. രാ​മ​പു​രം 38 മു​ത​ൽ പു​ഴ​ക്കാ​ട്ടി​രി, സ​മൂ​സ​പ്പ​ടി മു​ത​ൽ പ​ഴ​മ​ള്ളൂ​ർ തോ​ട്ട​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ മെ​യി​ൻ ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നും, മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ൽ മൂ​ർ​ക്ക​നാ​ട് പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തി​നും, അ​ങ്ങാ​ടി​പ്പു​റ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.
പെ​രി​ന്താ​റ്റി​രി​യി​ൽ ടാ​ങ്കി​ന് സ​മീ​പ​ത്തു​ള്ള​വ​ർ​ക്ക് വെ​ള്ളം ല​ഭി​ക്കു​ന്ന​തി​ന് ടാ​ങ്ക് നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​നും മൂ​ർ​ക്ക​നാ​ട് ടാ​ങ്ക് നി​ർ​മ്മി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മു​യ​ർ​ന്നു.
ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ട്ട​ർ അ​തോ​റി​റ്റി സു​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നി​യ​ർ വി.​പ്ര​സാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​ക്കോ​ട്ടി​ൽ സ​ഈ​ദ,
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ.​ജ​യ​റാം, യൂ​സു​ഫ് മു​ല്ല​പ്പ​ള്ളി, കെ.​രാ​ജ​ഗോ​പാ​ല​ൻ, ഹ​ബീ​ബ ക​രു​വ​ള്ളി, ​സു​ഹ​റാ​ബി, എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സു​രേ​ഷ് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി എ​ലി​യാ​മ്മ തോ​മ​സ്, മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​കെ.​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു