മ​ല​പ്പു​റ​ത്ത് 35 പേ​ർ​ക്കു കോ​വി​ഡ്
Monday, July 6, 2020 11:01 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 35 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 11 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 21 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രെ​ല്ലാം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്കു പു​റ​മെ മ​ഞ്ചേ​രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ര​ണ്ടു പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും ഓ​രോ ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ൾ​ക്കും ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
ജൂ​ണ്‍ 27 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ​ട്ടം​കു​ളം സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ള്ള വ​ട്ടം​കു​ളം സ്വ​ദേ​ശി​നി 43 വ​യ​സു​കാ​രി, തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​വ​രാ​യ തൃ​പ്ര​ങ്ങോ​ട് ചെ​റി​യ​പ​റ​പ്പൂ​ർ സ്വ​ദേ​ശി (27), പു​റ​ത്തൂ​ർ മു​ട്ട​ന്നൂ​ർ സ്വ​ദേ​ശി (29) എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
മ​ഞ്ചേ​രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പാ​ല​ക്കാ​ട് ആ​ന​ക്ക​ര സ്വ​ദേ​ശി​നി (65), ജൂ​ലൈ ര​ണ്ടി​നു ദ​മാ​മി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പ​ത്ത​നം​തി​ട്ട കു​റു​ന്പാ​ല സ്വ​ദേ​ശി​നി (43), ജൂ​ലൈ ഒ​ന്നി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പാ​ല​ക്കാ​ട് വി​ള​യൂ​ർ സ്വ​ദേ​ശി​നി (25), ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി​നി (60) വ​യ​സു​കാ​രി എ​ന്നി​വ​ർ​ക്കും ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.

ഇതര സംസ്ഥാനങ്ങളിൽ നിന്ന്

ജൂ​ണ്‍ 19 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ന​ന്ന​ന്പ്ര ചെ​റു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ 37 വ​യ​സു​കാ​ര​ൻ, 28 വ​യ​സു​കാ​ര​ൻ, തി​രൂ​ര​ങ്ങാ​ടി ക​രി​ന്പി​ൽ സ്വ​ദേ​ശി​നി (22), ജൂ​ണ്‍ 22 ന് ​ച​ണ്ഡീ​ഗ​ഡി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ നി​ല​ന്പൂ​ർ പ​ട്ടി​പ്പാ​റ സ്വ​ദേ​ശി (33), ജൂ​ലൈ ഒ​ന്നി​നു ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ മ​ങ്ക​ട വെ​ള്ളി​ല സ്വ​ദേ​ശി (44), വേ​ങ്ങ​ര ത​റ​യി​ട്ടാ​ൽ സ്വ​ദേ​ശി (53), ജൂ​ണ്‍ 29 ന് ​ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ മ​ല​പ്പു​റം പ​ട്ട​ർ​ക്ക​ട​വ് സ്വ​ദേ​ശി (24), നി​ല​ന്പൂ​ർ മ​ണ​ലൊ​ടി സ്വ​ദേ​ശി (27), ജൂ​ണ്‍ 26 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ തി​രൂ​ര​ങ്ങാ​ടി ക​രി​പ​റ​ന്പ് സ്വ​ദേ​ശി (25), ജൂ​ണ്‍ 22 ന് ​ട്രി​ച്ചി​യി​ൽ നി​ന്നെ​ത്തി​യ വ​ള​വ​ന്നൂ​ർ വ​ര​ണി​ക്ക​ര സ്വ​ദേ​ശി (40), ജൂ​ണ്‍ 30 ന് ​മൈ​സൂ​രു​വി​ൽ നി​ന്നെ​ത്തി​യ ചാ​ലി​യാ​ർ അ​ക​ന്പാ​ടം സ്വ​ദേ​ശി (34) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ശേ​ഷം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

വിദേശത്തുനിന്ന്

ജൂ​ണ്‍ 22 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ലാ​മ​ന്തോ​ൾ പാ​ലൂ​ർ റോ​ഡ് സ്വ​ദേ​ശി (50), ജൂ​ണ്‍ 19 ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ നെ​ടി​യി​രു​പ്പ് മി​ല്ലും​പ​ടി സ്വ​ദേ​ശി (26), ജൂ​ണ്‍ 29 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ താ​ഴേ​ക്കോ​ട് അ​ര​ക്കു​പ​റ​ന്പ് സ്വ​ദേ​ശി (22), ജൂ​ണ്‍ 29 ന് ​ദ​മാ​മി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ആ​ലി​പ്പ​റ​ന്പ് മ​ണ​ലാ​യ സ്വ​ദേ​ശി (56), ജൂ​ണ്‍ 22 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മു​തു​വ​ല്ലൂ​ർ മു​ണ്ടം​പ​റ​ന്പ് സ്വ​ദേ​ശി (34), ജൂ​ണ്‍ 27 ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൊ​റ​യൂ​ർ അ​രി​ന്പ്ര സ്വ​ദേ​ശി (23), ജൂ​ണ്‍ 29 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചോ​ക്കാ​ട് കൂ​രാ​ട് സ്വ​ദേ​ശി (82), ജൂ​ണ്‍ 20 ന് ​ദോ​ഹ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തേ​ഞ്ഞി​പ്പ​ലം പാ​ണ​ന്പ്ര സ്വ​ദേ​ശി (33), ജൂ​ണ്‍ ആ​റി​നു ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പൂ​ക്കോ​ട്ടൂ​ർ മു​ണ്ടി​ത്തൊ​ടി​ക സ്വ​ദേ​ശി​നി (42), ജൂ​ണ്‍ 24 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ എ​ട​രി​ക്കോ​ട് ക്ലാ​രി സ്വ​ദേ​ശി (33), ജൂ​ണ്‍ 19 ന് ​ജി​ദ്ദ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ കാ​വ​നൂ​ർ വാ​ക്കാ​ലൂ​ർ സ്വ​ദേ​ശി (36), ജൂ​ണ്‍ 15 ന് ​ക്വ​ലാ​ലം​പൂ​രി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ മ​ക്ക​ര​പ്പ​റ​ന്പ് സ്വ​ദേ​ശി (43), ജൂ​ണ്‍ 15 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം വ​ഴി​യെ​ത്തി​യ കി​ഴി​ശേ​രി കു​ഴി​യം​പ​റ​ന്പ് സ്വ​ദേ​ശി (27), ജൂ​ലൈ അ​ഞ്ചി​നു റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി​നി (25), ജൂ​ലൈ ര​ണ്ടി​ന് ദ​മാ​മി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ഇ​രി​ന്പി​ളി​യം വ​ലി​യ​കു​ന്ന് സ്വ​ദേ​ശി (51), ജൂ​ലൈ ര​ണ്ടി​നു റി​യാ​ദി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കീ​ഴു​പ​റ​ന്പ് മു​രി​ഞ്ഞ​മാ​ട് സ്വ​ദേ​ശി (30), മൂ​ത്തേ​ടം സ്വ​ദേ​ശി (33), താ​നാ​ളൂ​ർ വൈ​ല​ത്തൂ​ർ സ്വ​ദേ​ശി (35), എ.​ആ​ർ. ന​ഗ​ർ കൊ​ള​പ്പു​റം സ്വ​ദേ​ശി (28), തെ​ന്ന​ല അ​റ​ക്ക​ൽ സ്വ​ദേ​ശി (29), ജൂ​ണ്‍ ആ​റി​ന് ബ​ഹ്റൈ​നി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തി​രൂ​ര​ങ്ങാ​ടി പ​തി​നാ​റു​ങ്ങ​ൽ സ്വ​ദേ​ശി (32) എ​ന്നി​വ​രാ​ണ് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.